എംസി റോഡിൽ വാഹനാപകടം; രണ്ട് വിദ്യാർഥികൾ മരിച്ചു
എംസി റോഡിൽ വാഹനാപകടം; രണ്ട് വിദ്യാർഥികൾ മരിച്ചു
Tuesday, February 28, 2023 12:11 PM IST
സ്വന്തം ലേഖകൻ
ചടയമംഗലം: കൊല്ലം വാഹനാപകടത്തിൽ രണ്ട് വിദ്യാർഥികൾ മരിച്ചു. പുനലൂർ സ്വദേശികളായ അഭിജിത്ത്(19), ശിഖ(20) എന്നിവര്‍ ആണ് മരിച്ചത്. എംസി റോഡിൽ ചടയമംഗലം നെട്ടേത്തറയിലാണ് അപകടമുണ്ടായത്.

ചൊവ്വാഴ്ച രാവിലെയാണ് സംഭവം. അമിത വേഗതയില്‍ ബൈക്കിനെ മറികടന്ന കെഎസ്ആർടിസി ബസില്‍ തട്ടി ബൈക്ക് വീഴുകയും വിദ്യാര്‍ഥികള്‍ അടിയില്‍പെടുകയുമായിരുന്നു. ഇരുവരെയും ഉടൻതന്നെ ആശുപത്രിയിൽ എത്തിച്ചെങ്കിലും മരണം സംഭവിച്ചു.
Related News
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.
<