ബ്രഹ്മപുരം തീപിടിത്തം; പുകമഞ്ഞിൽ പൊതിഞ്ഞ് ഇന്നും കൊച്ചി
ബ്രഹ്മപുരം തീപിടിത്തം; പുകമഞ്ഞിൽ പൊതിഞ്ഞ് ഇന്നും കൊച്ചി
Saturday, March 4, 2023 2:19 PM IST
കൊച്ചി: ബ്രഹ്മപുരം മാലിന്യ സംസ്കരണ പ്ലാന്‍റിലെ തീപിടിത്തത്തെ തുടര്‍ന്ന് കൊച്ചി നഗരത്തില്‍ വീണ്ടും പുക നിറയുന്നു. തീപിടിത്തമുണ്ടായി മൂന്നു ദിവസമാകുമ്പോഴും പൂര്‍ണമായി തീയണയ്ക്കാന്‍ സാധിച്ചിട്ടില്ല.

ബ്രഹ്മപുരത്തിന്‍റെ പത്തു കിലോമീറ്റര്‍ ചുറ്റളവില്‍ പുക പടര്‍ന്നിരിക്കുകയാണ്. ഇരുമ്പനം, ബ്രഹ്മപുരം, കരിമുകള്‍, പിണര്‍മുണ്ട, അമ്പലമുകള്‍, പെരിങ്ങാല, കാക്കനാട് പ്രദേശങ്ങളില്‍ പുകശല്യം രൂക്ഷമാണ്. പ്ലാസ്റ്റിക് കത്തുന്ന ദുര്‍ഗന്ധവും രൂക്ഷമാണ്.


സമീപവാസികള്‍ക്ക് ആരോഗ്യ പ്രശ്നങ്ങളുണ്ടാകാനുള്ള സാധ്യത കണക്കിലെടുത്ത് ആവശ്യമായ നടപടികള്‍ സ്വീകരിക്കാന്‍ ജില്ലാ മെഡിക്കല്‍ ഓഫീസര്‍ക്ക് കളക്ടർ നിര്‍ദേശം നല്‍കിയിട്ടുണ്ട്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.
<