വീണ്ടും കാടിറങ്ങി അരിക്കൊമ്പൻ; വീട് തകർത്തു
വീണ്ടും കാടിറങ്ങി അരിക്കൊമ്പൻ; വീട് തകർത്തു
Sunday, March 5, 2023 12:59 PM IST
ഇടുക്കി: പൂപ്പാറയിൽ വീണ്ടും അരിക്കൊമ്പന്‍റെ ആക്രമണം. തലക്കുളത്ത് വീട് കാട്ടാന തകർത്തു. ഞായറാഴ്ച പുലർച്ചെയാണ് സംഭവം.

തലക്കുളം സ്വദേശി ബൊമ്മരാജിന്‍റെ വീടാണ് ആക്രമിച്ചത്. സംഭവസമയത്ത് വീട്ടിൽ ആരും ഇല്ലാതിരുന്നതിനാൽ വൻ അപകടം ഒഴിവായി.

ആക്രമണത്തിൽ വീട് ഭാഗീകമായി തകർന്നു. പിന്നീട് ഓടിക്കൂടിയ നാട്ടുകാർ ബഹളംവച്ചാണ് കൊമ്പനെ കാടുകയറ്റിയത്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.
<