"ആണേതാ, പെണ്ണേതാ, തിരിച്ചറിയാനാവുന്നില്ല': ഇ.പിയെ പിന്തുണച്ച് എം.വി. ഗോവിന്ദൻ
"ആണേതാ, പെണ്ണേതാ, തിരിച്ചറിയാനാവുന്നില്ല': ഇ.പിയെ പിന്തുണച്ച് എം.വി. ഗോവിന്ദൻ
Wednesday, March 8, 2023 3:58 PM IST
സ്വന്തം ലേഖകൻ
കൊച്ചി: എൽഡിഎഫ് കൺവീനർ ഇ.പി. ജയരാജന്‍റെ ജെന്‍റർ ന്യൂട്രാലിറ്റി പരാമർശത്തിന് പിന്തുണയുമായി സിപിഎം സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദൻ. കെഎസ്യു നേതാവ് മിവ ജോളിക്കെതിരായ പോലീസ് അതിക്രമത്തെ തുടർന്നാണ് ഇ.പിയുടെ വിവാദ പരാമർശമുണ്ടായത്.

ആൺകുട്ടികളെ പോലെ പെൺകുട്ടികൾ നടന്നാൽ തിരിച്ചറിയാനാവില്ല. മുഖ്യമന്ത്രിക്കെതിരായ പ്രതിഷേധ സമരത്തിൽ പോലീസിന് തിരിച്ചറിയാന്‍ പറ്റാത്ത രീതിയിൽ പെണ്‍കുട്ടികൾ വസ്ത്രം ധരിച്ചുവന്നതിൽ ജയരാജന്‍റേത് സ്വാഭാവിക ചോദ്യമാണെന്നും ഗോവിന്ദന്‍ പ്രതികരിച്ചു.


പാന്‍റ്സും ഷര്‍ട്ടും ധരിച്ച് പെണ്‍കുട്ടികളെ ആണ്‍കുട്ടികളെ പോലെ സമരത്തിനിറക്കുന്നുവെന്നായിരുന്നു ഇ.പി. ജയരാജന്‍റെ ആരോപണം. പെണ്‍കുട്ടികളെ ഇങ്ങനെ സമരത്തിനിറക്കി കോണ്‍ഗ്രസ് നേതാക്കള്‍ നാടിന്‍റെ അന്തരീക്ഷത്തെ വികൃതമാക്കുകയാണെന്നും അദ്ദേഹം പറഞ്ഞു.
Related News
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.
<