ഹയർ സെക്കൻഡറി പരീക്ഷ ഇന്നുമുതൽ
Friday, March 10, 2023 5:23 AM IST
തിരുവനന്തപുരം: സംസ്ഥാനത്ത് ഒന്നും രണ്ടും വർഷ ഹയർ സെക്കൻഡറി-വൊക്കേഷണൽ ഹയർ സെക്കൻഡറി പരീക്ഷകൾ ഇന്ന് ആരംഭിക്കും.
4,42,067 വിദ്യാർഥികളാണ് രണ്ടാം വർഷ ഹയർ സെക്കൻഡറി പരീക്ഷ എഴുതുന്നത്. 4,25,361 വിദ്യാർഥികൾ ഒന്നാം വർഷ ഹയർ സെക്കൻഡറി പരീക്ഷയ്ക്കിരിക്കും.