"ഈ കരുതൽ സ്വന്തം നാടിനോട് കാണിച്ചുകൂടെ': മുഖ്യമന്ത്രിക്ക് പൊങ്കാല
"ഈ കരുതൽ സ്വന്തം നാടിനോട് കാണിച്ചുകൂടെ': മുഖ്യമന്ത്രിക്ക് പൊങ്കാല
Monday, March 13, 2023 1:47 PM IST
സ്വന്തം ലേഖകൻ
കൊച്ചി: ചൈനീസ് പ്രസിഡന്‍റ് ഷി ജിൻപിംഗിന് ആശംസയുമായി രംഗത്തെത്തിയ മുഖ്യമന്ത്രി പിണറായി വിജയനെതിരേ സോഷ്യൽ മീഡിയയിൽ പ്രതിഷേധം. ബ്രഹ്മപുരം മാലിന്യ സംസ്കരണ കേന്ദ്രത്തിലെ തീപിടിത്തത്തിൽ മുഖ്യമന്ത്രി പ്രതികരിക്കാത്തത് ചൂണ്ടിക്കാട്ടിയാണ് സോഷ്യൽ മീഡിയ ഇളകിയിരിക്കുന്നത്.

ട്വിറ്ററിലാണ് മുഖ്യമന്ത്രി ചൈനീസ് പ്രസിഡന്‍റിന് വിപ്ലവ ആശംസയുമായി രംഗത്തുവന്നത്. ഇതിനടിയിലാണ് നിരവധി കമന്‍റുകൾ വരുന്നത്. "ഈ കരുതൽ സ്വന്തം നാടിനോട് കാണിച്ചുകൂടെ, ബ്രഹ്മപുരത്തെക്കുറിച്ച് രണ്ടുവരി പറയുമോ.., മുഖ്യൻ ഇവിടെയുണ്ടോ?' തുടങ്ങിയ കമന്‍റുകളാണ് ഇതിൽ വരുന്നത്.
Related News
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.
<