കൊച്ചിയിൽ ശ്വാസകോശ രോഗി മരിച്ചു; വിഷപ്പുക നില വഷളാക്കിയെന്ന് ബന്ധുക്കൾ
കൊച്ചിയിൽ ശ്വാസകോശ രോഗി മരിച്ചു; വിഷപ്പുക നില വഷളാക്കിയെന്ന് ബന്ധുക്കൾ
Monday, March 13, 2023 3:29 PM IST
കൊച്ചി: എറണാകുളം വാഴക്കാലയിൽ ശ്വാസകോശ രോഗി മരിച്ചു. പട്ടത്താനത്ത് വീട്ടിൽ ലോറൻസ് ജോസഫ് ആണ് മരിച്ചത്. ബ്രഹ്മപുരം തീപിടിത്തത്തെ തുടർന്നുണ്ടായ പുകശല്യംമൂലമാണ് രോഗിയുടെ നില വഷളായതെന്ന് ബന്ധുക്കള്‍ ആരോപിക്കുന്നു.

രാത്രിയിൽ വലിയ ദുർഗന്ധമാണുള്ളതെന്നും ഈ സമയത്ത് ലോറൻസിന് ശ്വാസതടസമുണ്ടായെന്നും അദ്ദേഹത്തിന്‍റെ ഭാര്യ പറഞ്ഞു. ലോറൻസിന്‍റെ മരണം വിഷപ്പുക മൂലമെന്ന് കരുതുന്നുവെന്ന് ഹൈബി ഈഡൻ എംപിയും പ്രതികരിച്ചു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.
<