സമരം ചെയ്തിട്ടുണ്ട്, എന്നാൽ ഇതുപോലൊന്നും ഞങ്ങൾ പ്രതിഷേധിച്ചിട്ടില്ല: ശിവൻകുട്ടി
സമരം ചെയ്തിട്ടുണ്ട്, എന്നാൽ ഇതുപോലൊന്നും ഞങ്ങൾ പ്രതിഷേധിച്ചിട്ടില്ല: ശിവൻകുട്ടി
Tuesday, March 21, 2023 3:34 PM IST
സ്വന്തം ലേഖകൻ
തിരുവനന്തപുരം: നിയമസഭയിൽ പ്രതിപക്ഷത്തിന്‍റെ സത്യഗ്രഹ സമരത്തെ പരിഹസിച്ച് മന്ത്രി വി. ശിവൻകുട്ടി. ഞങ്ങളും പ്രതിപക്ഷത്തിരുന്നപ്പോൾ പ്രതിഷേധിച്ചിട്ടുണ്ട്. എന്നാൽ ഇതുപോലെ പ്രതിഷേധം സഭയിൽ ഉണ്ടായിട്ടില്ല. ഇത് എവിടുത്തെ സമരം ആണെന്നും മന്ത്രി പരിഹസിച്ചു.

ശിവൻകുട്ടിയുടെ ഈ പരാമർശം കേട്ട് പ്രതിപക്ഷം ഉറക്കെ മുദ്രാവാക്യം വിളിക്കുകയും ചെയ്തു. യുഡിഎഫ് അധികാരത്തിലിരിക്കെ ബജറ്റ് അവതരണത്തിനിടെ ശിവൻകുട്ടി ഉൾപ്പെടെയുള്ളവർ സഭയിൽ വലിയതോതിൽ കൈയാങ്കളി ഉണ്ടാക്കിയത് ചൂണ്ടിക്കാട്ടിയായിരുന്നു പ്രതിപക്ഷത്തിന്‍റെ മറുപടി.
Related News
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.
<