"അവർ രാജ്യത്തിന് ഒത്തിരി നൽകി'; അദാനിയെ പിന്തുണച്ച് വീണ്ടും ശരദ് പവാർ
"അവർ രാജ്യത്തിന് ഒത്തിരി നൽകി'; അദാനിയെ പിന്തുണച്ച് വീണ്ടും ശരദ് പവാർ
Saturday, April 8, 2023 2:38 PM IST
വെബ് ഡെസ്ക്
മുംബൈ: വിവാദ വ്യവസായി ഗൗതം അദാനിയെ പിന്തുണച്ച് വീണ്ടും എൻസിപി അധ്യക്ഷൻ ശരദ് പവാർ. അംബാനിയും അദാനിയും രാജ്യത്തിന് നൽകിയ സംഭാവനകൾ മറക്കാൻ പാടില്ലെന്ന് പവാർ മാധ്യമങ്ങളോട് പറഞ്ഞു.

ഒരുകാലത്ത് സർക്കാരിനെ വിമർശിക്കാൻ ടാറ്റ-ബിർളയുടെ പേരുകൾ ഉയർന്നുവന്നിരുന്നു. എന്നാൽ രാജ്യത്തിന്‍റെ വികസനത്തിന് അർഹമായ സംഭവാനയാണ് അവർ നൽകിയത്. ഇപ്പോൾ അതേ സ്ഥാനത്താണ് അദാനിയും അംബാനിയുമുള്ളത്. അവർ നൽകിയ നേട്ടങ്ങളെ വിലകുറച്ച് കാണുവാൻ സാധിക്കില്ല.


അദാനി വിഷയത്തിലെ ജെപിസി അന്വേഷണത്തെ എൻസിപി പിന്തുണയ്ക്കുന്നുണ്ട്. എന്നാൽ ജെപിസിയിൽ ഭരണകക്ഷിക്ക് മേൽക്കൈ ഉള്ളതിനാൽ സത്യം പുറത്തുവരില്ല. സുപ്രീംകോടതി മേൽനോട്ടം വഹിക്കുന്ന സമിതി അന്വേഷിക്കണമെന്നും പവാർ കൂട്ടിച്ചേർത്തു.
Related News
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.
<