മലപ്പുറത്ത് മൂവായിരം കിലോ ഹാൻസ് പിടികൂടി
മലപ്പുറത്ത് മൂവായിരം കിലോ ഹാൻസ് പിടികൂടി
Saturday, April 15, 2023 4:08 PM IST
സ്വന്തം ലേഖകൻ
മലപ്പുറം: നിലമ്പൂർ വഴിക്കടവ് ചെക്ക് പോസ്റ്റിൽ വൻ ലഹരിവേട്ട. മൂവായിരം കിലോ ഹാൻസാണ് എക്സൈസ് വിഭാഗം നടത്തിയ പരിശോധനയിൽ പിടികൂടിയത്.

ലോറിയിൽ ബിസ്ക്കറ്റിനും മിഠായികൾക്കും ഇടയിൽ ഒളിപ്പിച്ച നിലയിൽ ആയിരുന്നു ഹാൻസ്. സംഭവത്തിൽ പാലക്കാട് സ്വദേശികളായ അബ്ദുൽ ഷഫീഖ് (35), അബ്ദുൽ റഹ്മാൻ (35) എന്നിവരെ അറസ്റ്റ് ചെയ്തു.

ഇവരുടെ കൈയിൽ നിന്ന് രേഖകളില്ലാതെ സൂക്ഷിച്ച 1,29,000 രൂപയും പിടിച്ചെടുത്തു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.
<