ഹൃദയം തുറന്ന് സംസാരിച്ചിരുന്ന സുഹൃത്ത്: എ.കെ. ആന്‍റണി
ഹൃദയം തുറന്ന് സംസാരിച്ചിരുന്ന സുഹൃത്ത്: എ.കെ. ആന്‍റണി
Tuesday, July 18, 2023 9:56 AM IST
സ്വന്തം ലേഖകൻ
തിരുവനന്തപുരം: തന്‍റെ ഏറ്റവും വലിയ സുഹൃത്തിനെയാണ് ഉമ്മൻ ചാണ്ടിയുടെ വിയോഗത്തിലൂടെ നഷ്ടമായിരിക്കുന്നതെന്ന് മുതിർന്ന കോൺഗ്രസ് നേതാവ് എ.കെ. ആന്‍റണി. താൻ എല്ലാം തുറന്നുപറയുന്ന സുഹൃത്തായിരുന്നു ഉമ്മൻ ചാണ്ടിയെന്നും ആന്‍റണി മാധ്യമങ്ങളോട് പറഞ്ഞു.

ഞങ്ങൾ തമ്മിൽ രഹസ്യങ്ങളുണ്ടായിരുന്നില്ല. ചില കാര്യങ്ങളിൽ വ്യത്യസ്ത സമീപനങ്ങൾ ഉണ്ടാകും. എന്നാൽ എല്ലാം ഞങ്ങൾ പങ്കുവയ്ക്കാറുണ്ടായിരുന്നു. ഹൃദയം തുറന്ന് സംസാരിച്ചിരുന്ന നേതാവാണ് ഉമ്മൻ ചാണ്ടി.

ഉമ്മൻചാണ്ടിയുടെ നിർബന്ധമില്ലായിരുന്നെങ്കിൽ ഞാൻ കുടുംബ ജീവിതത്തിൽ പ്രവേശിക്കില്ലായിരുന്നെന്നും ആന്‍റണി പറഞ്ഞു.
Related News
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.
<