ഉമ്മൻ ചാണ്ടി എന്നും ജനങ്ങളുടെ ഇടയിൽ ജീവിച്ച നേതാവ്: കെ.സുരേന്ദ്രൻ
ഉമ്മൻ ചാണ്ടി എന്നും ജനങ്ങളുടെ ഇടയിൽ ജീവിച്ച നേതാവ്: കെ.സുരേന്ദ്രൻ
Tuesday, July 18, 2023 10:16 AM IST
സ്വന്തം ലേഖകൻ
തിരുവനന്തപുരം: മികച്ച ഭരണാധികാരിയും കോൺഗ്രസിന്‍റെ ജനപ്രിയനേതാവുമായിരുന്നു ഉമ്മൻചാണ്ടിയെന്ന് ബിജെപി സംസ്ഥാന അധ്യക്ഷൻ കെ. സുരേന്ദ്രൻ അനുസ്മരിച്ചു.

എന്നും ജനങ്ങളുടെ ഇടയിലായിരുന്നു അദ്ദേഹത്തിന്‍റെ ജീവിതം. ആറുപതിറ്റാണ്ടിലധികം അദ്ദേഹം ഊർജ്ജസ്വലതയോടെ പൊതുജീവിതത്തിൽ നിറഞ്ഞുനിന്നു. കേരളത്തിന്‍റെ വികസനത്തിന് അതുല്യ സംഭാവന നൽകിയ ഭരണാധികാരിയാണ് ഉമ്മൻ ചാണ്ടി.

കക്ഷിരാഷ്ട്രീയത്തിന് അതീതമായി ജനങ്ങളുടെ പ്രശ്നങ്ങളിൽ ഇടപെട്ട നേതാവായിരുന്ന അദ്ദേഹത്തിന്‍റെ ദേഹവിയോഗത്തിൽ അഗാധമായ ദുഖം രേഖപ്പെടുത്തുന്നുവെന്നും കെ.സുരേന്ദ്രന്‍ പറഞ്ഞു.
Related News
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.
<