തിരുനക്കരയിലേക്ക് ജനപ്രവാഹം; പൊതുദർശനത്തിന് വിപുലമായ ക്രമീകരണം
തിരുനക്കരയിലേക്ക് ജനപ്രവാഹം; പൊതുദർശനത്തിന് വിപുലമായ ക്രമീകരണം
Thursday, July 20, 2023 1:18 PM IST
സ്വന്തം ലേഖകൻ
കോട്ടയം: അന്തരിച്ച മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടിയുടെ ഭൗതികശരീരവും വഹിച്ചുകൊണ്ടുള്ള വിലാപയാത്ര കോട്ടയം നഗരത്തിലേക്ക് അടുക്കുന്നു. അല്‍പ്പസമയത്തിനകം മൃതദേഹം തിരുനക്കരയില്‍ പൊതുദര്‍ശനത്തിന് വയ്ക്കും.

ആയിരങ്ങളാണ് തിരുനക്കര മൈതാനത്ത് അദ്ദേഹത്തെ അവസാനമായി ഒരുനോക്ക് കാണാന്‍ കാത്തിരിക്കുന്നത്. പൊതുദർശനത്തിന് വിപുലമായ ക്രമീകരണങ്ങളാണ് പോലീസ് ഏർപ്പെടുത്തിയിരിക്കുന്നത്.

ആൾക്കൂട്ട നിയന്ത്രണത്തിന് രണ്ടായിരം പോലീസുകാരെയാണ് നിയോഗിച്ചിരിക്കുന്നത്. ആളുകളെ തിരുനക്കരയിൽ തങ്ങിനിൽക്കാൻ അനുവദിക്കില്ല. വരിനിന്ന് ആദരമർപ്പിച്ചു മടങ്ങാൻ ചിട്ടയായ ക്രമീകരണം ഏർപ്പെടുത്തിയിട്ടുണ്ട്.


പ്രമുഖ രാഷ്ട്രീയ നേതാക്കളും പ്രധാന വ്യക്തികളും തിരുനക്കരയിൽ എത്തിയിട്ടുണ്ട്. നടന്മാരായ മമ്മൂട്ടി, സുരേഷ് ഗോപി, ദിലീപ് എന്നിവരും തിരുനക്കരയിൽ ഉമ്മൻ ചാണ്ടിക്ക് ആദരമർപ്പിക്കാൻ എത്തിയിട്ടുണ്ട്.
Related News
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.
<