കണ്ണൂരിൽ മധ്യവയസ്കനെ മർദിച്ച് 15,000 രൂപ കവർന്നു
കണ്ണൂരിൽ മധ്യവയസ്കനെ മർദിച്ച് 15,000 രൂപ കവർന്നു
Friday, July 21, 2023 10:39 AM IST
സ്വന്തം ലേഖകൻ
കണ്ണൂർ: സ്റ്റേഡിയം കോർണർ പരിസരത്ത് നിന്ന് മധ്യവയസ്കനെ മർദിച്ച് പണം കവർന്നു. ഇന്ന് പുലർച്ചെ അഞ്ചോടെയാണ് സംഭവം.

ഓടക്കടവ് സ്വദേശി അബ്ദുൾ റഹ്മാനെയാണ് മർദിച്ച് പണം കവർന്നത്. പേഴ്സിൽ ഉണ്ടായിരുന്ന 15000 രൂപ മോഷണം പോയെന്ന് അബ്ദുൾ റഹ്മാൻ പോലീസിൽ നൽകിയ പരാതിയിൽ പറയുന്നു.

കണ്ണൂർ ടൗൺ പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.
Related News
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.
<