യു​പി​യി​ല്‍ ദു​ര​ഭി​മാ​ന​ക്കൊ​ല; സ​ഹോ​ദ​രി​യു​ടെ ത​ല വെ​ട്ടി​യെ​ടു​ത്ത് യു​വാ​വ് പോ​ലീ​സ് സ്‌​റ്റേ​ഷ​നി​ലെ​ത്തി
യു​പി​യി​ല്‍ ദു​ര​ഭി​മാ​ന​ക്കൊ​ല; സ​ഹോ​ദ​രി​യു​ടെ ത​ല വെ​ട്ടി​യെ​ടു​ത്ത് യു​വാ​വ് പോ​ലീ​സ് സ്‌​റ്റേ​ഷ​നി​ലെ​ത്തി
Saturday, July 22, 2023 10:18 AM IST
ല​ക്‌​നോ: യു​പി​യി​ല്‍ പ്ര​ണ​യ​ത്തി​ന്‍റെ പേ​രി​ല്‍ ദു​ര​ഭി​മാ​ന​ക്കൊ​ല. മി​ത്വാ​ര സ്വ​ദേ​ശി ആ​ഷി​ഫ(18) ആ​ണ് കൊ​ല്ല​പ്പെ​ട്ട​ത്. സം​ഭ​വ​ത്തി​ല്‍ പെ​ണ്‍​കു​ട്ടി​യു​ടെ സ​ഹോ​ദ​ര​ന്‍ റി​യാ​സി​നെ(22) പോ​ലീ​സ് അ​റ​സ്റ്റ് ചെ​യ്തു.

മി​ത്വാ​ര ഗ്രാ​മ​ത്തി​ലെ ഫ​തേ​പ്പൂ​ര്‍ പ്ര​ദേ​ശ​ത്താ​ണ് സം​ഭ​വം. പെ​ണ്‍​കു​ട്ടി​യു​ടെ വെ​ട്ടി​യെ​ടു​ത്ത ത​ല​യു​മാ​യി പ്ര​തി പോ​ലീ​സ് സ്‌​റ്റേ​ഷ​നി​ലെ​ത്തു​ക​യാ​യി​രു​ന്നു.

അ​ടു​ത്ത​യി​ടെ ഇ​തേ ഗ്രാ​മ​ത്തി​ലു​ള്ള ച​ന്ദ്ര ബാ​ബു എ​ന്ന ആ​ളു​ടെ കൂ​ടെ പെ​ണ്‍​കു​ട്ടി ഒ​ളി​ച്ചോ​ടി​യി​രു​ന്നു. പെ​ണ്‍​കു​ട്ടി​യു​ടെ കു​ടും​ബം ന​ല്‍​കി​യ പ​രാ​തി​യു​ടെ അ​ടി​സ്ഥാ​ന​ത്തി​ല്‍ പോ​ലീ​സ് ഇ​വ​രെ ക​ണ്ടെ​ത്തു​ക​യും ച​ന്ദ്ര ബാ​ബു​വി​നെ അ​റ​സ്റ്റ് ചെ​യ്ത് ജ​യി​ലി​ല്‍ അ​ട​യ്ക്കു​ക​യും ചെ​യ്തു.


ഇ​തി​ന് പി​ന്നാ​ലെ​യാ​യി​രു​ന്നു കൊ​ല​പാ​ത​കം. ഇരുവരും തമ്മിലുള്ള ബന്ധത്തിൽ സഹോദരന് ആദ്യം മുതൽ താത്പര്യം ഇല്ലായിരുന്നെന്നും അതിന്‍റെ പേരിൽ ഇരുവരും തമ്മിൽ വഴക്ക് പതിവായിരുന്നെന്നുമാണ് വിവരം.

സം​ഭ​വ​ത്തി​ല്‍ പോ​ലീ​സ് കേ​സെ​ടു​ത്തി​ട്ടു​ണ്ട്.
Related News
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.
<