വള്ളം മറിഞ്ഞ് ഒരാളെ കാണാതായ സംഭവം; മൃതദേഹം കണ്ടെത്തി
വള്ളം മറിഞ്ഞ് ഒരാളെ കാണാതായ സംഭവം; മൃതദേഹം കണ്ടെത്തി
Monday, July 24, 2023 10:01 AM IST
തൃശൂര്‍: വള്ളം മറിഞ്ഞ് കാണാതായ ആളുടെ മൃതദേഹം കണ്ടെത്തി. പനമുക്ക് സ്വദേശി ആഷിക്((23) ആണ് മരിച്ചത്. ദേശീയ ദുരന്തനിവാരണസേനയും നാട്ടുകാരും ചേര്‍ന്ന് നടത്തിയ തിരച്ചിലിലാണ് മൃതദേഹം കണ്ടെത്തിയത്.

ഞായറാഴ്ച വൈകുന്നേരത്തോടെയാണ് പനമുക്കില്‍ കോള്‍പാടത്ത് മൂന്ന് യുവാക്കള്‍ സഞ്ചരിച്ച വള്ളം മറിഞ്ഞത്. ഇതിന് പിന്നാലെ മറ്റ് രണ്ട് പേര്‍ നീന്തി രക്ഷപ്പെട്ടിരുന്നു. പാലക്കല്‍ സ്വദേശി ആഷിക്, നെടുപുഴ സ്വദേശി നീരജ് എന്നിവരാണ് രക്ഷപ്പെട്ടത്.


രാത്രി ഒന്‍പതരയോടെ കാണാതായ ആള്‍ക്കായുള്ള തിരച്ചില്‍ അവസാനിപ്പിച്ചിരുന്നു. പിന്നീട് രാവിലെ വീണ്ടും നടത്തിയ തിരച്ചിലിലാണ് മൃതദേഹം കണ്ടെത്തിയത്.
Related News
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.
<