മുക്കത്ത് വാഷിംഗ് മെഷീൻ പൊട്ടിത്തെറിച്ചു
Tuesday, July 25, 2023 7:51 AM IST
കോഴിക്കോട്: മുക്കത്ത് വാഷിംഗ് മെഷീൻ പൊട്ടിത്തെറിച്ചു. സമീപത്ത് ആളില്ലാതിരുന്നതിനാൽ വൻദുരന്തം ഒഴിവായി. കാരശേരി ജംഗ്ഷനിലെ ബൈജു ബാപ്പുട്ടിയുടെ വീട്ടിലെ വാഷിംഗ് മെഷീനാണ് പൊട്ടിത്തെറിച്ചത്.
ഷോർട്ട് സർക്യൂട്ടായിരിക്കാം അപകടകാരണമെന്നാണു കെഎസ്ഇബി അധികൃതർ പറയുന്നത്. പൊട്ടിത്തെറിയിൽ വയറുകളും പൈപ്പുകളും നശിച്ചു.