"എല്ലാവരും ചേർന്ന് ഉമ്മൻ ചാണ്ടിയെ അനുസ്മരിച്ചു, മുദ്രാവാക്യം വിളിച്ചത് ഒറ്റപ്പെട്ട സംഭവം'
"എല്ലാവരും ചേർന്ന് ഉമ്മൻ ചാണ്ടിയെ അനുസ്മരിച്ചു, മുദ്രാവാക്യം വിളിച്ചത് ഒറ്റപ്പെട്ട സംഭവം'
Tuesday, July 25, 2023 3:20 PM IST
സ്വന്തം ലേഖകൻ
തിരുവനന്തപുരം: ഉമ്മൻ ചാണ്ടി അനുസ്മരണത്തിലെ മുദ്രാവാക്യം വിളി ഒറ്റപ്പെട്ട സംഭവമെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദൻ.

എല്ലാവരും ചേർന്നാണ് ഉമ്മൻചാണ്ടിയെ അനുസ്മരിച്ചത്. മുഖ്യമന്ത്രിയുടെ പ്രസംഗത്തിനിടെയുണ്ടായ മുദ്രാവാക്യം വിളിക്ക് വലിയ ഗൗരവമില്ലെന്നും ഗോവിന്ദൻ പറഞ്ഞു.

പുതുപ്പള്ളി ഉപതെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് ഔദ്യോഗിക പ്രഖ്യാപനം വന്നാൽ ആവശ്യമായ എല്ലാ ക്രമീകരങ്ങളും ഒരുക്കും. സ്ഥാനാർഥിയെ സംബന്ധിച്ച് തീരുമാനമൊന്നും ആയിട്ടില്ലെന്നും ഗോവിന്ദൻ വ്യക്തമാക്കി.
Related News
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.
<