കാട്ടുപന്നി കുറുകേ ചാടി; ഗുഡ്സ് ഓട്ടോ മറിഞ്ഞ് ഡ്രൈവർക്ക് പരിക്ക്
കാട്ടുപന്നി കുറുകേ ചാടി; ഗുഡ്സ് ഓട്ടോ മറിഞ്ഞ് ഡ്രൈവർക്ക് പരിക്ക്
Wednesday, July 26, 2023 10:33 AM IST
സ്വന്തം ലേഖകൻ
കോഴിക്കോട്: ബാലുശേരി കരുമല വളവില്‍ ഗുഡ്സ് ഓട്ടോ മറിഞ്ഞ് അപകടം. ബുധനാഴ്ച പുലർച്ചെ ഒന്നോടെയാണ് സംഭവം. ഡ്രൈവര്‍ മലപ്പുറം സ്വദേശി അബ്ദുല്ലക്കുട്ടിക്ക് പരിക്കേറ്റു.

ഭക്ഷ്യവസ്തുക്കളുമായി മലപ്പുറത്തേക്ക് പോകവേയാണ് അപകടം. പന്നി റോഡ് മുറിച്ചുകടക്കുന്നതിനിടെ ഗുഡ്സ് ഓട്ടോ ഇടിക്കുകയും ഇതോടെ നിയന്ത്രണംവിട്ട് മറിയുകയുമായിരുന്നു.

ഹൈവേ പോലീസ് സ്ഥലത്തെത്തി സ്ഥിതിഗതികള്‍ നിയന്ത്രിച്ചു. കാട്ടുപന്നികളുടെ ശല്യം പ്രദേശത്ത് രൂക്ഷമാണെന്നും അപകടങ്ങൾ പതിവാണെന്നും നാട്ടുകാർ ആരോപിക്കുന്നു.
Related News
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.
<