വി​ദ്യാ​ർ​ഥി​നി പാ​ർ​ക്കി​ൽ കൊ​ല്ല​പ്പെ​ട്ട നി​ല​യി​ല്‍; മൃ​ത​ദേ​ഹ​ത്തി​ന​ടു​ത്ത് ഇ​രു​മ്പു​ദ​ണ്ഡ് ക​ണ്ടെ​ത്തി
വി​ദ്യാ​ർ​ഥി​നി പാ​ർ​ക്കി​ൽ കൊ​ല്ല​പ്പെ​ട്ട നി​ല​യി​ല്‍; മൃ​ത​ദേ​ഹ​ത്തി​ന​ടു​ത്ത് ഇ​രു​മ്പു​ദ​ണ്ഡ് ക​ണ്ടെ​ത്തി
Friday, July 28, 2023 2:34 PM IST
വെബ് ഡെസ്ക്
ന്യൂഡല്‍ഹി: സൗത്ത് ഡല്‍ഹിയിലെ മാളവ്യ നഗറിലുള്ള അര്‍ബിന്ദോ കോളജിനു സമീപം 25 വയസുകാരിയുടെ മൃതദേഹം കണ്ടെത്തി. ശരീരത്തിനടുത്ത് നിന്നും ഇരുമ്പ് ദണ്ഡ് ലഭിച്ചുവെന്നും ഡിസിപി ചന്ദന്‍ ചൗധരി പറഞ്ഞു.

ഇത് ഉപയോഗിച്ചുള്ള ആക്രമണത്തിലാകാം യുവതി കൊല്ലപ്പെട്ടതെന്നും വിശദമായ അന്വേഷണം നടക്കുകയാണെന്നും അദ്ദേഹം വ്യക്തമാക്കി.

കോളജ് വിദ്യാര്‍ഥിനിയാണ് കൊല്ലപ്പെട്ടിരിക്കുന്നതെന്നും സമീപത്തുള്ള പാര്‍ക്കില്‍ സുഹൃത്തുമായി എത്തിയതാണെന്ന് വിവരം ലഭിച്ചുവെന്നും ചൗധരി കൂട്ടിച്ചേര്‍ത്തു. പെണ്‍കുട്ടിയുടെ ശരീരത്തില്‍ സാരമായ മുറിവുകള്‍ കണ്ടെത്തിയിട്ടുണ്ട്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.
<