ഭിന്നശേഷിക്കാരിയായ യുവതിയെ വിവാഹ വാഗ്ദാനം നൽകി സ്വർണവും പണവും തട്ടി; അറസ്റ്റ്
ഭിന്നശേഷിക്കാരിയായ യുവതിയെ വിവാഹ വാഗ്ദാനം നൽകി സ്വർണവും പണവും തട്ടി; അറസ്റ്റ്
Saturday, July 29, 2023 8:50 AM IST
ക​ണ്ണൂ​ർ: ഭി​ന്ന​ശേ​ഷി​ക്കാ​രി​യാ​യ യു​വ​തി​യെ വി​വാ​ഹ വാ​ഗ്ദാ​നം ന​ൽ​കി സ്വ​ർ​ണ​വും പ​ണ​വും അ​പ​ഹ​രി​ച്ച യു​വാ​വ് അ​റ​സ്റ്റി​ൽ. ക​ണ്ണൂ​ർ ത​ല​ശേ​രി സ്വ​ദേ​ശി​യാ​യ മു​ഹ​മ്മ​ദ് റി​സ്വാ​ൻ (26) എ​ന്ന​യാ​ളാ​ണ് പി​ടി​യി​ലാ​യ​ത്.

ഏ​ലൂ​ർ സ്വ​ദേ​ശി​നി​യാ​യ ഭി​ന്ന​ശേ​ഷി​ യുവതിയെ സോ​ഷ്യ​ൽ മീ​ഡി​യ വ​ഴി​യാ​ണ് പ്ര​തി പ​രി​ച‌​യ​പ്പെ​ടു​ന്ന​ത്. സാ​മ്പ​ത്തി​ക​മാ​യി ബു​ദ്ധി​മു​ട്ടു​ണ്ടെ​ന്നും സ​ഹാ​യി​ക്ക​ണ​മെ​ന്നും പ​റ​ഞ്ഞു വി​ശ്വ​സി​പ്പി​ച്ച് പെ​ൺ​കു​ട്ടി​യു​ടെ കൈ​യ്യി​ൽ നി​ന്നും പ​ല​ത​വ​ണ​ക​ളാ​യി നാ​ലു പ​വ​ൻ സ്വ​ർ​ണ​വും പ​ണ​വും കൈ​പ്പ​റ്റി തു​ട​ർ​ന്നു വി​വാ​ഹ വാ​ഗ്ദാ​ന​ത്തി​ൽ നി​ന്നും പി​ന്മാ​റു​ക​യാ​യി​രു​ന്നു.


ഏ​ലൂ​ർ പോ​ലീ​സ് ഇ​ൻ​സ്പെ​ക്ട​ർ കെ.​ബാ​ല​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ എ​സ്ഐ​മാ​രാ​യ അ​മ​ൽ, ഷെ​ജി​ൽ കു​മാ​ർ സി​വി​ൽ പോ​ലീ​സ് ഓ​ഫീ​സ​ർ​മാ​രാ​യ ജി​ജോ, ബി​ജു എ​ന്നി​വ​ര​ട​ങ്ങി​യ അ​ന്വേ​ഷ​ണ സം​ഘ​മാ​ണ് പ്ര​തി​യെ പി​ടി​കൂ​ടി​യ​ത്. പ്ര​തി സ​മാ​ന കു​റ്റ​കൃ​ത്യ​ങ്ങ​ൾ മു​ൻ​പ് ചെ​യ്തി​ട്ടു​ണ്ടോ എ​ന്ന് അ​ന്വേ​ഷി​ച്ചു വ​രി​ക​യാ​ണ്.
Related News
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.
<