കൊച്ചിയിലേക്കുള്ള കുവൈറ്റ് എയര്‍വേസ് വിമാനം വൈകുന്നു, യാത്രക്കാര്‍ ദുരിതത്തില്‍
കൊച്ചിയിലേക്കുള്ള കുവൈറ്റ് എയര്‍വേസ് വിമാനം വൈകുന്നു, യാത്രക്കാര്‍ ദുരിതത്തില്‍
വിമാനം വൈകുന്നതിനെ തുടര്‍ന്ന് കുവൈറ്റ് അന്താരാഷ്ട്ര വിമാനത്താവളത്തില്‍ കാത്തിരിക്കുന്നവര്‍.
Saturday, July 29, 2023 10:18 AM IST
വെബ് ഡെസ്ക്
കുവൈറ്റ്: കൊച്ചിയിലേക്ക് വെള്ളിയാഴ്ച രാത്രി പുറപ്പെടേണ്ട വിമാനം മണിക്കൂറുകള്‍ പിന്നിട്ടിട്ടും സര്‍വീസ് ആരംഭിച്ചില്ലെന്ന് പരാതി. കുവൈറ്റ് അന്താരാഷ്ട്ര വിമാനത്താവളത്തില്‍ നിന്നും വെള്ളിയാഴ്ച രാത്രി 11:55ന് (കുവൈറ്റ് സമയം) പുറപ്പെടേണ്ട കുവൈറ്റ് എയര്‍വേസിന്‍റെ കെ യു 351 വിമാനം ശനിയാഴ്ച രാവിലെ ഏഴായിട്ടും പുറപ്പെട്ടിട്ടില്ല.

രാവിലെ പതിനൊന്നോടെ പുറപ്പെടുമെന്നാണ് അധികൃതര്‍ പറഞ്ഞതെന്നും യാത്രക്കാര്‍ പറയുന്നു. ഗര്‍ഭിണികളും കുട്ടികളുമടക്കം ഒട്ടേറെ യാത്രക്കാരാണ് ഈ വിമാനത്തില്‍ വരേണ്ടിയിരുന്നത്. ഇവരെല്ലാം തന്നെ വിമാനത്താവളത്തില്‍ കാത്തിരിക്കുകയാണ്.


സാങ്കേതിക തകരാര്‍ മൂലമാണ് സര്‍വീസ് വൈകിയതെന്ന് അധികൃതര്‍ വ്യക്തമാക്കിയതായി യാത്രക്കാര്‍ പറയുന്നു. ഇന്ത്യന്‍ സമയം കണക്കാക്കിയാല്‍ പുലർച്ചെ 2.30 ന് പുറപ്പെട്ട് 7.30ന് കൊച്ചിയിലെത്തേണ്ട വിമാനമാണ്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.
<