പുരാവസ്തു തട്ടിപ്പ്: മുന്‍ ഡിഐജി ചോദ്യം ചെയ്യലിന് ഹാജരായി
പുരാവസ്തു തട്ടിപ്പ്: മുന്‍ ഡിഐജി ചോദ്യം ചെയ്യലിന് ഹാജരായി
Saturday, July 29, 2023 1:09 PM IST
കൊച്ചി: മോന്‍സന്‍ മാവുങ്കല്‍ മുഖ്യപ്രതിയായ പുരാവസ്തു സാമ്പത്തിക തട്ടിപ്പുകേസില്‍ മുന്‍ ഡിഐജി എസ്.സുരേന്ദ്രന്‍ ചോദ്യം ചെയ്യലിന് ഹാജരായി. രാവിലെ 11നാണ് കളമശേരി ക്രൈംബ്രാഞ്ച് ഓഫീസില്‍ സുരേന്ദ്രന്‍ എത്തിയത്.

കേസിലെ മൂന്നാം പ്രതിയാണ് സുരേന്ദ്രന്‍. മോന്‍സനുമായുള്ള സാമ്പത്തിക ഇടപാടുകളില്‍ വ്യക്തത വരുത്തുന്നതിനാണ് ഇയാളെ ചോദ്യം ചെയ്യുന്നത്.

ഇയാളുടെ ഭാര്യയുടെ അക്കൗണ്ടിലേക്ക് പലപ്പോഴായി മോന്‍സന്‍ പണം കൈമാറിയിരുന്നു. ഇതിന്‍റെ ബാങ്ക് സ്റ്റേറ്റ്‌മെന്‍റുകള്‍ അടക്കം പരാതിക്കാര്‍ അന്വേഷണസംഘത്തിന് കൈമാറിയിട്ടുണ്ട്.
Related News
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.
<