ആദിവാസി യുവതിയുടെ കൊലപാതകം: ഭര്‍ത്താവ് പിടിയില്‍
ആദിവാസി യുവതിയുടെ കൊലപാതകം: ഭര്‍ത്താവ് പിടിയില്‍
Saturday, July 29, 2023 2:20 PM IST
സ്വന്തം ലേഖകൻ
അതിരപ്പിള്ളി: ആദിവാസി യുവതിയെ കൊലപ്പെടുത്തിയ കേസില്‍ ഭര്‍ത്താവിനെ പോലീസ് അറസ്റ്റ് ചെയ്തു. പെരിങ്ങല്‍ക്കുത്ത് ആനപ്പാന്തം ആദിവാസി കോളനിയിലെ ഗീതയുടെ കൊലപാതകവുമായി ബന്ധപ്പെട്ടാണ് ഭര്‍ത്താവ് സുരേഷ് പോലീസിന്‍റെ പിടിയിലായത്.

വ്യാഴാഴ്ചയാണ് പുളിയിലപ്പാറയില്‍ ഗീത കൊല്ലപ്പെട്ടത്. സുരേഷിനെ ആദിവാസി ഊരിന് സമീപം ഉപേക്ഷിക്കപ്പെട്ട കുടിലില്‍ ഒളിച്ച് കഴിയുമ്പോഴാണ് പോലീസ് കണ്ടെത്തി അറസ്റ്റ് ചെയ്തത്. ഗീതയും സുരേഷും ഒരുമിച്ച് മദ്യപിച്ചപ്പോഴുണ്ടായ തര്‍ക്കമാണ് കൊലപാതകത്തില്‍ കലാശിച്ചതെന്നാണ് വിവരം.

ഗീതയുടെ തലയ്ക്കേറ്റ അടിയായിരുന്നു മരണത്തിന് കാരണമെന്ന് പോസ്റ്റുമോര്‍ട്ടത്തില്‍ തെളിഞ്ഞിരുന്നു. കൊലപാതകത്തിനു ശേഷം സുരേഷിനെ കാണാതായിരുന്നു. ഇയാള്‍ കാടുകയറുന്നതിന്‍റെ സിസിടിവി ദൃശ്യങ്ങളും പോലീസിനു ലഭിച്ചിരുന്നു.


ചാലക്കുടി പോലീസിന്‍റെ നേതൃത്വത്തിലായിരുന്നു അന്വേഷണം. ഇതിനിടെ ഉപേക്ഷിക്കപ്പെട്ട ആദിവാസി കുടിലിനുള്ളില്‍ സുരേഷ് വന്നതായി പോലീസിനു രഹസ്യ വിവരം ലഭിച്ചു. ഇന്ന് പുലര്‍ച്ചെ നാലോടെ പോലീസ് സ്ഥലത്തെത്തി നടത്തിയ പരിശോധനയിലാണ് സുരേഷിനെ പിടികൂടിയത്
Related News
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.
<