മൊബൈൽ ചാർജറിൽ കടിച്ച പിഞ്ചുകുഞ്ഞ് ഷോക്കേറ്റു മരിച്ചു
മൊബൈൽ ചാർജറിൽ കടിച്ച പിഞ്ചുകുഞ്ഞ് ഷോക്കേറ്റു മരിച്ചു
Thursday, August 3, 2023 11:47 AM IST
വെബ് ഡെസ്ക്
ബംഗളൂരു: പ്ലഗിൽ കുത്തിയിരുന്ന മൊബൈൽ ചാർജറിൽ കടിച്ച എട്ടുമാസം പ്രായമുള്ള കുഞ്ഞ് ഷോക്കേറ്റു മരിച്ചു. ഉത്തരകന്നഡ ജില്ലയിലെ കാർവാറിലാണ് സംഭവം.

സന്തോഷ്, സഞ്ജന ദമ്പതികളുടെ മൂന്നാമത്തെ മകൾ സാന്നിധ്യയാണ് മരിച്ചത്. മൊബൈൽ ഫോൺ ചാർജറിൽനിന്ന് വേർപെടുത്തിയശേഷം പ്ലഗ് സ്വിച്ച് ഓഫ് ചെയ്യാതിരുന്നതാണ് അപകടത്തിനു കാരണമായത്.

സാന്നിധ്യയുടെ സഹോദരിയുടെ ജന്മദിനാഘോഷ പരിപാടിയുടെ ഒരുക്കങ്ങൾക്കിടെയായിരുന്നു അപകടം. കുഞ്ഞിനെ ഉടൻ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.
Related News
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.
<