നാലാം ദിനവും മാറ്റമില്ലാതെ സ്വര്‍ണവില
നാലാം ദിനവും മാറ്റമില്ലാതെ സ്വര്‍ണവില
Monday, August 21, 2023 1:06 PM IST
വെബ് ഡെസ്ക്
കൊച്ചി: സംസ്ഥാനത്ത് തുടര്‍ച്ചയായ നാലാം ദിവസവും സ്വര്‍ണവില മാറ്റമില്ലാതെ തുടരുന്നു. 22 കാരറ്റ് സ്വര്‍ണം പവന് 43,280 രൂപയാണ് വിപണി വില. 24 കാരറ്റ് സ്വര്‍ണം പവന് 47,216 രൂപയാണ് വില. ജൂലൈ ഏഴിന് ശേഷമുള്ള ഏറ്റവും കുറഞ്ഞ നിരക്കാണിത്.

ഈ മാസം ആദ്യം മുതല്‍ സ്വര്‍ണവില താഴേയ്ക്കാണ്. ഓണം സീസണ്‍ അടുക്കുന്നതിനാൽ വരും ദിവസങ്ങളില്‍ ജ്വല്ലറികളില്‍ വില്‍പന ഉയര്‍ന്നേക്കും.

ഇന്ന് വെളളി വിലയിലും മാറ്റമില്ല. ഗ്രാമിന് 76.50 രൂപയും എട്ട് ഗ്രാമിന് 612 രൂപയുമാണ് വില. അന്താരാഷ്ട്ര വിപണിയില്‍ സ്വര്‍ണവില ഔണ്‍സിന് 1888.40 യുഎസ് ഡോളറായിട്ടുണ്ട്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.
<