അടൂരിൽ കാറും ലോറിയും കൂട്ടിയിടിച്ച് അപകടം; നാലുപേർക്ക് പരിക്ക്
Wednesday, June 4, 2025 6:34 AM IST
അടൂർ ബൈപ്പാസിൽ കാറും ലോറിയും കൂട്ടിയിടിച്ച് അപകടം. കാറിലുണ്ടായിരുന്ന നാലുപേർക്ക് പരിക്കേറ്റു. ഇവരിൽ രണ്ടുപേരുടെ ആരോഗ്യനില ഗുരുതരമാണ്.
പന്തളം സ്വദേശികളായ സബിൻ, വിഷ്ണു, ആദർശ്, സൂരജ് എന്നിവരാണ് കാറിലുണ്ടായിരുന്നത്. വിഷ്ണുവിന്റെയും ആദർശിന്റെയും പരിക്ക് ഗുരുതരമാണ്.
കാർ തെറ്റായ ദിശയിലൂടെ അമിതവേഗയിൽ വന്ന് ലോറിയിൽ ഇടിക്കുകയായിരുന്നുവെന്ന് ഫയർഫോഴ്സ് അറിയിച്ചു. അപകടത്തിന്റെ ആഘാതത്തിൽ ലോറി മറഞ്ഞു.