തൃ​ശൂ​ര്‍: തൃ​ശൂ​ര്‍ പൂ​രം അ​ല​ങ്കോ​ല​മാ​ക്കി​യെ​ന്ന് ആ​രോ​പ​ണം ന​ട​ന്ന ദി​വ​സം രാ​ത്രി താ​ന്‍ ഉ​റ​ങ്ങി​പ്പോ​യെ​ന്ന എ​ഡി​ജി​പി എം.​ആ​ർ. അ​ജി​ത്കു​മാ​റി​ന്‍റെ വി​ശ​ദീ​ക​ര​ണ​ത്തെ പ​രി​ഹ​സി​ച്ച് കോ​ൺ​ഗ്ര​സ് നേ​താ​വ് കെ.​മു​ര​ളീ​ധ​ര​ന്‍.

സം​ഭ​വം ന​ട​ന്ന ദി​വ​സം ഉ​റ​ങ്ങി​പ്പോ​യി എ​ന്നാ​ണ് എം.​ആ​ർ.​അ​ജി​ത്കു​മാ​ർ പ​റ​ഞ്ഞ​ത് .അ​തി​ന്‍റെ അ​ർ​ഥം പൂ​രം ക​ല​ക്കി​യെ​ന്നാ​ണെ​ന്ന് മു​ര​ളീ​ധ​ര​ൻ പ​റ​ഞ്ഞു.

സു​നി​ൽ കു​മാ​റി​ന് കി​ട്ടേ​ണ്ട വോ​ട്ടു​ക​ളാ​ണ് ബി​ജെ​പി​ക്ക് പോ​യ​ത് .വോ​ട്ട് ബി​ജെ​പി​ക്ക് മ​റി​ച്ച് കൊ​ടു​ത്ത​ത് മു​ഖ്യ​മ​ന്ത്രി​യാ​ണ് .സി​പി​എ​മ്മി​ന്‍റെ വോ​ട്ടു​ക​ൾ ബി​ജെ​പി​ക്ക് പോ​യി .കോ​ൺ​ഗ്ര​സി​ന്‍റെ ചി​ല വോ​ട്ടു​ക​ൾ എ​ൽ​ഡി​എ​ഫി​ലേ​ക്ക് പോ​യെ​ന്നും മു​ര​ളീ​ധ​ര​ൻ കൂ​ട്ടി​ച്ചേ​ർ​ത്തു.

പൂ​രം മു​ട​ങ്ങി​യ സ​മ​യ​ത്ത് റ​വ​ന്യൂ​മ​ന്ത്രി കെ.​രാ​ജ​ന്‍ വി​ളി​ച്ച​ത് അ​റി​ഞ്ഞി​ല്ലെ​ന്നും രാ​ത്രി വൈ​കി​യ​തി​നാ​ല്‍ ഉ​റ​ങ്ങി​യി​രു​ന്നു​വെ​ന്നു​മാ​ണ് എം.​ആ​ർ.​അ​ജി​ത്കു​മാ​ർ ഡി​ജി​പി​ക്ക് മൊ​ഴി ന​ൽ​കി​യി​രു​ന്ന​ത്.