വസ്ത്രങ്ങള്‍ പമ്പാ നദിയില്‍ ഉപേക്ഷിച്ച സംഭവം: രണ്ട് ദിവസത്തിനകം നീക്കണമെന്ന് ഹൈക്കോടതി
Wednesday, June 4, 2025 2:26 PM IST
കൊച്ചി: ഉപയോഗിച്ച വസ്ത്രങ്ങള്‍ പമ്പാ നദിയില്‍ ഉപേക്ഷിച്ച സംഭവത്തില്‍ വടിയെടുത്ത് ഹൈക്കോടതി. പമ്പയില്‍ നിന്ന് ശേഖരിച്ച വസ്ത്ര മാലിന്യം രണ്ട് ദിവസത്തിനകം നീക്കണമെന്ന് ദേവസ്വം ബെഞ്ച് ഇടക്കാല ഉത്തരവ് പുറപ്പെടുവിച്ചു. ദേവസ്വം കമ്മിഷണര്‍ക്കും എക്സിക്യൂട്ടീവ് ഓഫീസര്‍ക്കും ദേവസ്വം ബോര്‍ഡിനുമാണ് കോടതിയുടെ നിർദേശം.
ഉപേക്ഷിച്ച വസ്ത്രങ്ങൾ പമ്പയിൽ നിന്ന് ശേഖരിച്ചെന്ന് ദേവസ്വം ചീഫ് വിജിലന്‍സ് ഓഫീസര്‍ കോടതിയിൽ അറിയിച്ചിരുന്നു. അതേസമയം, ഉപേക്ഷിക്കപ്പെട്ട വസ്ത്രങ്ങള്‍ ശബരിമല വനമേഖലയില്‍ കത്തിക്കരുതെന്നു ഹൈക്കോടതി നിര്‍ദേശം നല്‍കിയിരുന്നു.