കോ​ട്ട​യം: ജി​ല്ല​യി​ല്‍ ദു​രി​താ​ശ്വാ​സ ക്യാം​പു​ക​ള്‍ പ്ര​വ​ര്‍​ത്തി​ക്കു​ന്ന വി​ദ്യാ​ഭ്യാ​സ സ്ഥാ​പ​ന​ങ്ങ​ള്‍​ക്ക് വ്യാ​ഴാ​ഴ്ച അ​വ​ധി.

കു​ട്ട​നാ​ട് താ​ലൂ​ക്കി​ലെ എ​ല്ലാ വി​ദ്യാ​ഭ്യാ​സ സ്ഥാ​പ​ന​ങ്ങ​ള്‍​ക്കും വ്യാ​ഴാ​ഴ്ച അ​വ​ധി​യാ​ണ്. കാ​ര്‍​ത്തി​ക​പ​ള്ളി താ​ലൂ​ക്കി​ലെ തെ​ക്കേ​ക​ര ഗ​വ. എ​ല്‍.​പി സ്‌​കൂ​ളി​നും അ​വ​ധി​യാ​യി​രി​ക്കു​മെ​ന്ന് ജി​ല്ലാ ക​ള​ക്ട​ര്‍ അ​റി​യി​ച്ചി​ട്ടു​ണ്ട്.

കു​ട്ട​നാ​ട്, കാ​ര്‍​ത്തി​ക​പ​ള്ളി താ​ലൂ​ക്കു​ക​ളി​ലെ മി​ക്ക പ്ര​ദേ​ശ​ങ്ങ​ളും വെ​ള്ള​ക്കെ​ട്ടി​ലാ​ണ്. ജ​ല​നി​ര​പ്പ് ഉ​യ​ര്‍​ന്നി​ട്ടു​ണ്ട്.

2831 കു​ടും​ബ​ങ്ങ​ളി​ലാ​യി 10167 പേ​ര്‍ താ​മ​സി​ക്കു​ന്ന 66 ദു​രി​താ​ശ്വാ​സ​ക്യാം​പു​ക​ളും തു​ട​രേ​ണ്ട സാ​ഹ​ച​ര്യ​മാ​ണ്.

അ​മ്പ​ല​പ്പു​ഴ-19, കു​ട്ട​നാ​ട്-18, കാ​ര്‍​ത്തി​ക​പ്പ​ള്ളി-10, മാ​വേ​ലി​ക്ക​ര-​നാ​ല്, ചെ​ങ്ങ​ന്നൂ​ര്‍-15 കാ​ര്‍​ത്തി​ക​പ്പ​ള്ളി-10 എ​ന്നി​ങ്ങ​നെ​യാ​ണ് ക്യാ​മ്പു​ക​ളു​ടെ എ​ണ്ണം. റോ​ഡി​ലെ വെ​ള്ള​ക്കെ​ട്ടാ​ണ് പ്ര​ധാ​ന​ത​ട​സ്സം. വെ​ള്ള​മി​റ​ങ്ങി​യ എ​ട​ത്വ-​വീ​യ​പു​രം, ഹ​രി​പ്പാ​ട് റൂ​ട്ടു​ക​ളി​ല്‍ കെ​എ​സ്ആ​ര്‍​ടി​സി സ​ര്‍​വി​സു​ക​ള്‍ പു​ന​രാ​രം​ഭി​ച്ചു.