ട്രെയിനിൽ നിന്നും പുഴയിലേക്ക് ചാടിയ അധ്യാപികയുടെ മൃതശരീരം കണ്ടെത്തി
Thursday, June 5, 2025 3:31 AM IST
തൃശൂർ: ചാലക്കുടിയിൽ ട്രെയിനിൽ നിന്ന് പുഴയിലേക്ക് ചാടിയ അധ്യാപിക മരിച്ചു. ചെറുതുരുത്തി ഗവ. ഹയർ സെക്കൻഡറി സ്കൂളിലെ സോഷ്യളോജി അധ്യാപിക സിന്തോൾ ആണ് മരിച്ചത്.
ഫയർഫോഴ്സും പോലീസും പുഴയിൽ നടത്തിയ തെരച്ചിലിലാണ് മൃതദേഹം കണ്ടെത്തിയത്. ബുധനാഴ്ച രാത്രി ഏഴോടെയാണ് നിലമ്പൂർ –കോട്ടയം പാസഞ്ചറിൽ നിന്നും അധ്യാപിക ചാലക്കുടി പുഴയിലേക്ക് ചാടിയത്.
സഹയാത്രികയോട് പേര് വിവരങ്ങൾ പങ്കുവച്ചിരുന്നതിനാല് ട്രെയിനിൽ നിന്ന് ചാടിയത് ആരെന്ന് പോലീസിന് എളുപ്പം തിരിച്ചറിയാൻ സാധിച്ചിരുന്നു.