മ്യൂ​ണി​ക്ക്: യു​വേ​ഫ നേ​ഷ​ൻ​സ് ലീ​ഗി​ന്‍റെ ഫൈ​ന​ലി​ൽ ക​ട​ന്ന് പോ​ർ​ച്ചു​ഗ​ൽ. ബു​ധ​നാ​ഴ്ച ന​ട​ന്ന സെ​മി​യി​ൽ ജ​ർ​മ​നി​യെ ഒ​ന്നി​നെ​തി​രെ ര​ണ്ട് ഗോ​ളു​ക​ൾ​ക്ക് ത​ക​ർ‌​ത്തു.

മ്യൂ​ണി​ക്കി​ലെ അ​ല​യ​ൻ​സ് അ​രീ​ന​യി​ൽ ന​ട​ന്ന മ​ത്സ​ര​ത്തി​ൽ ജ​ർ​മ​നി​യാ​ണ് ആ​ദ്യം മു​ന്നി​ലെ​ത്തി​യ​ത്. 48-ാം മി​നി​റ്റി​ൽ ഫ്ലോ​റി​യ​ൻ വി​ർ​ട്ട്സാ​ണ് ജ​ർ​മ​നി​ക്കാ​യി ഗോ​ൾ നേ​ടി​യ​ത്.

എ​ന്നാ​ൽ 63-ാം മി​നി​റ്റി​ൽ ഫ്രാ​ൻ​സി​സ്കോ കൊ​ൻ​സെ​യ്കാ​വോ​യു​ടെ ഗോ​ളി​ലൂ​ടെ പോ​ർ​ച്ചു​ഗ​ൽ ഒ​പ്പ​മെ​ത്തി. പി​ന്നീ​ട് ഗോ​ൾ നേ​ടാ​ൻ ഇ​രു ടീ​മു​ക​ളും കി​ണ​ഞ്ഞ് ശ്ര​മി​ച്ചു. 68-ാം മി​നി​റ്റി​ൽ സൂ​പ്പ​ർ താ​രം ക്രി​സ്റ്റ്യാ​നോ റൊ​ണാ​ൾ​ഡോ സുന്ദരമായ ഗോളിലൂടെ പോ​ർ​ച്ചു​ഗ​ലി​നെ മു​ന്നി​ലെ​ത്തി​ച്ചു.

പി​ന്നീ​ട് ഗോ​ൾ മ​ട​ക്കാ​ൻ ജ​ർ​മ​നി ശ്ര​മി​ച്ചെ​ങ്കി​ലും നേ​ടാ​നാ​യി​ല്ല. ഇ​തോ​ടെ പോ​ർ​ച്ചു​ഗ​ൾ ഫൈ​ന​ലി​ലെ​ത്തി. ഫ്രാ​ൻ​സും സ്പെ​യ്നും ത​മ്മി​ലു​ള്ള ര​ണ്ടാം സെ​മി​ഫൈ​ന​ലി​ലെ വി​ജ​യി​യെ ആ​യി​രി​ക്കും റൊ​ണാ​ൾ​ഡോ​യും സം​ഘ​വും ക​ലാ​ശ​പോ​രി​ൽ നേ​രി​ടു​ക.