ആദ്യം തള്ളലായിരുന്നു വിള്ളല്‍ വന്നു ഇപ്പോള്‍ തുള്ളല്‍; റിയാസിനെ ട്രോളി സണ്ണി ജോസഫ്
Thursday, June 5, 2025 11:31 AM IST
തിരുവനന്തപുരം: ദേശീയപാത നിർമാണവുമായി ബന്ധപ്പെട്ട് പൊതുമരാമത്ത് വകുപ്പ് മന്ത്രി പി.എ.മുഹമ്മദ് റിയാസിനെ ട്രോളി കെപിസിസി അധ്യക്ഷൻ സണ്ണി ജോസഫ്. മന്ത്രിക്ക് ആദ്യം തള്ളൽ, പിന്നെ പാതയിൽ വിള്ളലായി, ഇപ്പോൾ പ്രതിഷേധം വന്നപ്പോൾ തുള്ളലായി എന്നായിരുന്നു സണ്ണിജോസഫിന്റെ പരിഹാസം.
കൂരിയാട് ദേശീയപാത തകർന്ന ഇടത്ത് സന്ദർശനം നടത്താൻ പോലും മന്ത്രി തയാറായില്ലെന്ന് അദ്ദേഹം പറഞ്ഞു. ദേശീയപാത നിർമാണവുമായി ബന്ധപ്പെട്ട് 1000 കോടിയോളം രൂപയുടെ അഴിമതി ഉണ്ട്.
ദേശീയപാതയുടെ അശാസ്ത്രീയമായ നിർമാണത്തിൽ മന്ത്രിക്കും പങ്കുണ്ട്. അതുകൊണ്ടാണ് പ്രതിപക്ഷം ഉയർത്തുന്ന ചോദ്യങ്ങൾക്ക് മറുപടി നൽകാതെ പ്രതിപക്ഷത്തെ തന്നെ പ്രതികൂട്ടിലാക്കാൻ ശ്രമിക്കുന്നത്. ഇത് ഒരിക്കലും വിലപ്പോവില്ലെന്നും സണ്ണി ജോസഫ് കൂട്ടിച്ചേർത്തു.