ഭാരതമാതാവിന്റെ ചിത്രത്തെ ചൊല്ലി വിവാദം; പരിസ്ഥിതി ദിനാഘോഷം ബഹിഷ്കരിച്ച് കൃഷിമന്ത്രി
Thursday, June 5, 2025 12:19 PM IST
തിരുവനന്തപുരം: രാജ്ഭവനിലെ പരിസ്ഥിതി ദിനാഘോഷം ബഹിഷ്കരിച്ച് കൃഷിമന്ത്രി പി.പ്രസാദ്. ഭാരതമാതാവിന്റെ ചിത്രത്തെ ചൊല്ലി വിവാദമുയർന്നതിനെ തുടർന്നാണിത്.
ചിത്രം മാറ്റണമെന്ന് കൃഷി വകുപ്പ് ആവശ്യപ്പെട്ടെങ്കിലും ഗവർണർ അതിന് തയാറായില്ല. തുടർന്ന് കൃഷി മന്ത്രി പങ്കെടുക്കേണ്ട പരിപാടി ഉപേക്ഷിക്കുകയായിരുന്നു.
രാജ്ഭവനിൽ ഇന്ന് രാവിലെ ഒന്പതിനാണ് പരിപാടി നിശ്ചയിച്ചിരുന്നത്. ആർഎസ്എസ് പരിപാടിയിലെ ചിത്രം പോലെ തോന്നിപ്പിക്കുന്നതിനാൽ ഇത് ഒഴിവാക്കണമെന്ന് നിർദേശിച്ചെങ്കിലും രാജ്ഭവൻ വഴങ്ങിയില്ല. തുടർന്ന് രാവിലെ കൃഷി വകുപ്പിൽ നിന്ന് പരിപാടി റദ്ദാക്കികൊണ്ട് വിവരം അറിയിക്കുകയായിരുന്നു.
പരിപാടി ദർബാർ ഹാളിലേക്ക് മാറ്റുകയും ചെയ്തു. കൃഷിമന്ത്രി മുഖ്യമന്ത്രിയുമായി സംസാരിച്ചതിന് പിന്നാലെയാണ് പരിപാടി ഇവിടേക്ക് മാറ്റിയത്. തുടർന്ന് രാജ്ഭവൻ സ്വന്തം നിലയ്ക്ക് പരിപാടി നടത്തുകയും ചെയ്തു.