പാലക്കാട്ട് വിദ്യാർഥിനിയെ വീടിനുള്ളിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി
Thursday, June 5, 2025 2:46 PM IST
പാലക്കാട്: വിദ്യാർഥിനിയെ വീടിനുള്ളിൽ ജീവനൊടുക്കിയ നിലയിൽ കണ്ടെത്തി. പാലക്കാട് നല്ലേപ്പിള്ളി ഒലിവുംപൊറ്റയിൽ സെൽഫിന്റെ മകൾ സമൃതയേയാണ് വീടിനകത്ത് തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയത്. പത്താം ക്ലാസ് കഴിഞ്ഞ് പ്ലസ്വൺ പ്രവേശനത്തിനായി കാത്തിരിക്കുകയായിരുന്നു.
ജോലിക്കു പോയ മാതാപിതാക്കൾ തിരിച്ചുവന്നപ്പോൾ സമൃതയെ മരിച്ച നിലയിൽ കണ്ടെത്തുകയായിരുന്നു. പോലീസ് സ്ഥലത്തെത്തി ഇൻക്വസ്റ്റ് നടപടികൾ പൂത്തിയാക്കി. മൃതദേഹം പോസ്റ്റ്മോർട്ടത്തിന് ശേഷം കുടുംബത്തിന് വിട്ടുനൽകും.
(ശ്രദ്ധിക്കുക... ആത്മഹത്യ ഒന്നിനും പരിഹാരമല്ല. അതിജീവിക്കാൻ ശ്രമിക്കുക. മാനസികാരോഗ്യ വിദഗ്ധരുടെ സഹായം തേടുക. അത്തരം ചിന്തകളുള്ളപ്പോള്‍ "ദിശ' ഹെല്പ്ലൈനില് വിളിക്കുക. ടോള്‍ഫ്രീ നമ്പര്‍: 1056, 0471-2552056)