ഇറാനിൽ വീണ്ടും ആക്രമണം; ടെഹ്റാനിൽ സ്ഫോടന ശബ്ദം കേട്ടെന്ന് റിപ്പോർട്ട്
Friday, June 13, 2025 10:34 PM IST
ടെൽ അവീവ്: ഇറാനിൽ വീണ്ടും ഇസ്രയേൽ ആക്രമണമുണ്ടായതായി റിപ്പോർട്ട്. ടെഹ്റാനിൽ സ്ഫോടന ശബ്ദം കേട്ടതായാണ് പുറത്തുവരുന്ന റിപ്പോർട്ടുകൾ.
ഇസ്രയേൽ ആക്രമണത്തിന് തിരിച്ചടി നൽകിയതിന് പിന്നാലെയാണ് ഇറാനിൽ വീണ്ടും ആക്രമണമുണ്ടായിരിക്കുന്നത്. അതിനിടെ, യെമനിൽ നിന്നും ഇസ്രായേലിലേക്ക് റോക്കറ്റ് ആക്രമണം ഉണ്ടായി. സംഭവത്തിന്റെ പശ്ചാത്തലത്തിൽ ജെറുസലേമിൽ മുന്നറിയിപ്പ് സൈറൺ മുഴങ്ങിയിരിക്കുകയാണ്.
നേരത്തെ, ഡ്രോണ്‍ ആക്രമണം ഇറാൻ തുടങ്ങിയിരുന്നു. നൂറോളം ഡ്രോണുകൾ ഇസ്രയേലിനെ ലക്ഷ്യമാക്കി അയച്ചെന്നാണ് റിപ്പോർട്ട്. ഇസ്രയേലിന്റെ ആക്രമണത്തോടുള്ള പ്രതികരണം കഠിനവും നിർണായകവുമായിരിക്കുമെന്ന് ഇറാൻ പ്രതികരിച്ചു.
അതേസമയം, ഇറാനെതിരായ ഇസ്രയേൽ ആക്രമണത്തിനെതിരെ രൂക്ഷ വിമർശനവുമായി തുർക്കി രംഗത്തെത്തി. ഇസ്രയേൽ മേഖലയെ ആകെ ദുരന്തത്തിലേക്ക് വലിച്ചിടുന്നു എന്നാണ് തുർക്കി പ്രസിഡന്റ് തയ്യിബ് എർദോഗൻ വിമർശിച്ചത്.