ടെ​ഹ്റാ​ൻ: ആ​ക്ര​മ​ണം ക​ടു​പ്പി​ച്ച് ഇ​സ്ര​യേ​ൽ. ഇ​റാ​നി​ലെ ഔ​ദ്യോ​ഗി​ക ടെ​ലി​വി​ഷ​ൻ ചാ​ന​ൽ ഇ​സ്ര​യേ​ൽ ആ​ക്ര​മി​ച്ചു. ത​ത്സ​മ​യ വാ​ർ​ത്താ അ​വ​ത​ര​ണ​ത്തി​നി​ടെ​യാ​ണ് ആ​ക്ര​മ​ണം ഉ​ണ്ടാ​യ​ത്.

വാ​ർ​ത്താ അ​വ​താ​ര​ക ബോം​ബ് വീ​ണ​തി​ന് പി​ന്നാ​ലെ സീ​റ്റി​ൽ നി​ന്നും ഇ​റ​ങ്ങി​പ്പോ​കു​ന്ന​തും ദൃ​ശ്യ​ങ്ങ​ളി​ൽ പൊ​ടി​പ​ട​ല​ങ്ങ​ൾ നി​റ​യു​ന്ന​തും വ്യ​ക്ത​മാ​ണ്.

ഈ ​ചാ​ന​ൽ ആ​ക്ര​മി​ക്കു​മെ​ന്ന് നേ​ര​ത്തെ ഇ​സ്ര​യേ​ൽ പ്ര​തി​രോ​ധ മ​ന്ത്രി പ​റ​ഞ്ഞി​രു​ന്നു. ആ​ക്ര​മ​ണ​ത്തി​ന് പി​ന്നാ​ലെ ചാ​ന​ൽ വീ​ണ്ടും പ്ര​ക്ഷേ​പ​ണം പു​ന​രാ​രം​ഭി​ച്ചു.

ഇ​സ്ര​യേ​ലി​ലെ ടെ​ൽ അ​വീ​വി​ൽ​നി​ന്നും ജ​ന​ങ്ങ​ൾ പി​ൻ​മാ​റ​ണ​മെ​ന്ന് ഇ​റാ​നും മു​ന്ന​റി​യി​പ്പ് ന​ൽ​കി.