സ്പേസ് എക്സ് റോക്കറ്റ് പൊട്ടിത്തെറിച്ചു
Friday, June 20, 2025 1:19 AM IST
ഓസ്റ്റിൻ: സ്പേസ് എക്സ് സ്റ്റാർഷിപ്പ് റോക്കറ്റ് പൊട്ടിത്തെറിച്ചു. പത്താം പരീക്ഷണ വിക്ഷേപണത്തിന് തയ്യാറെടുക്കവെയാണ് പൊട്ടിത്തെറിച്ചത്. സ്പേസ്എക്സിന്റെ ബഹിരാകാശ ഗവേഷണ-പരീക്ഷണ ആസ്ഥാനമായ സ്റ്റാര്‍ബേസിലാണ് അപകടം.
സ്റ്റാറ്റിക് ഫയർ ടെസ്റ്റ് നടന്നുകൊണ്ടിരിക്കവേയായിരുന്നു റോക്കറ്റ് പൊട്ടിത്തെറിച്ച് തീഗോളമായി ആകാശത്തേക്കുയർന്നത്. ജീവനക്കാരെല്ലാവരും സുരക്ഷിതരാണെന്ന് സ്പേസ് എക്സ് സമൂഹമാധ്യമമായ എക്സിൽ അറിയിച്ചു.
സമീപത്തെ ജനവാസകേന്ദ്രങ്ങളിൽ പ്രശ്നങ്ങളൊന്നുമില്ലെങ്കിലും സംഭവം നടന്നയിടത്തേക്ക് ജനങ്ങൾ കടന്നുചെല്ലാൻ ശ്രമിക്കരുതെന്ന് ഏലൺ മസ്ക് മുന്നറിയിപ്പ് നൽകി. സ്ഫോടനത്തിനു ശേഷം, പ്രാദേശിക അധികൃതരുമായി ചേർന്ന് കന്പനി തുടർനടപടികൾ സ്വീകരിച്ചു വരികയാണ്.
സ്പേസ്എക്സിന്റെ ചാന്ദ്ര-ചൊവ്വ ദൗത്യങ്ങളുടെ വിക്ഷേപണ വാഹനമാണ് സ്റ്റാര്‍ഷിപ്പ്.