വാ​ഷിം​ഗ്ട​ൺ: ഫി​ഫ ക്ല​ബ് ലോ​ക​ക​പ്പി​ൽ മാ​മെ​ലോ​ടി സ​ൺ​ഡൗ​ൺ​സി​നെ​തി​രാ​യ മ​ത്സ​ര​ത്തി​ൽ ബൊ​റൂ​സി​യ ഡോ​ർ​ട്മു​ണ്ടി​ന് ജ​യം. സി​ൻ​സി​നാ​റ്റി​യി​ലെ ടി​ക്യു​എ​ൽ സ്റ്റേ​ഡി​യ​ത്തി​ൽ ന​ട​ന്ന മ​ത്സ​ര​ത്തി​ൽ മൂ​ന്നി​നെ​തി​രെ നാ​ല് ഗോ​ളു​ക​ൾ​ക്ക് ഡോ​ർ​ട്മു​ണ്ട് വി​ജ​യി​ച്ച​ത്.

ഫെ​ലി​ക്സ് എ​ൻ​മേ​ച്ച, സെ​ർ​ഹോ ഗ​യ്‌​രാ​സി, ജോ​ബ് ബെ​ല്ലിം​ഗ്ഹാം എ​ന്നി​വ​രാ​ണ് ബൊ​റൂ​സി​യ​യ്ക്കാ​യി ഗോ​ളു​ക​ൾ നേ​ടി​യ​ത്. മാ​മെ​ലോ​ടി താ​രം ഖു​ലി​സോ മു​ഡാ​വി​ന്‍റെ സെ​ൽ​ഫ് ഗോ​ളും ബോ​റൂ​സി​യ​യു​ടെ ഗോ​ൾ പ​ട്ടി​ക​യി​ലു​ണ്ട്.

ലൂ​കാ​സ് റി​ബെ​റോ കോ​സ്റ്റ, ഇ​ഖ്‌​റാം റെ​യ്നേ​യ്സ്, ലെ​ബൊ മോ​തി​ബ എ​ന്നി​വ​രാ​ണ് മാ​മെ​ലോ​ടി​ക്കാ​യി ഗോ​ളു​ക​ൾ സ്കോ​ർ ചെ​യ്ത​ത്. മ​ത്സ​ര​ത്തി​ലെ വി​ജ​യ​ത്തോ​ടെ ബൊ​റൂ​സി​യ​യ്ക്ക് നാ​ല് പോ​യി​ന്‍റാ​യി. ഗ്രൂ​പ്പ് എ​ഫി​ൽ ഒ​ന്നാം സ്ഥാ​ന​ത്തെ​ത്താ​നും ഇ​തോ​ടെ ബൊ​റൂ​സി​യ​യ്ക്കാ​യി.