ഫിഫ ക്ലബ് ലോകകപ്പ്: റയൽ മാഡ്രിഡിന് തകർപ്പൻ ജയം
Monday, June 23, 2025 2:40 AM IST
വാഷിംഗ്ടൺ: ഫിഫ ക്ലബ് ലോകകപ്പിൽ സ്പാനിഷ് കരുത്തരായ റയൽ മാഡ്രിഡിന് തകർപ്പൻ ജയം. ഞായറാഴ്ച നടന്ന മത്സരത്തിൽ മെക്സിക്കൻ ക്ലബ് പാച്ചുക്കയെ ഒന്നിനെതിരെ മൂന്ന് ഗോളുകൾക്കാണ് റയൽ തോൽപ്പിച്ചത്.
ജൂഡ് ബെല്ലിംഗ്ഹാം, ആർഡ ഗുല്ലർ, ഫെഡറിക്കോ വാൾവറെഡെ എന്നിവരാണ് റയലിനായി ഗോളുകൾ നേടിയത്. ഏലിയാസ് മോൺടിയൽ ആണ് പാച്ചുക്കയ്ക്കായി ഗോൾ സ്കോർ ചെയ്തത്.
വിജയത്തോടെ റയലിന് നാല് പോയിന്റായി. ഗ്രുപ്പ് എച്ചിൽ ഒന്നാം സ്ഥാനത്തെത്താനും ഇതോടെ റയലിനായി.