പവർ കാട്ടി അൻവർ; വോട്ടുനില 10000 കടന്നു
Monday, June 23, 2025 10:28 AM IST
മലപ്പുറം: നിലമ്പൂര്‍ ഉപതെരഞ്ഞെടുപ്പിന്റെ ഫലം പുറത്തുവരുന്പോൾ അപ്രതീക്ഷിത മുന്നേറ്റവുമായി പി.വി. അൻവർ. വോട്ടെണ്ണൽ തുടങ്ങി രണ്ട് മണിക്കൂർ പിന്നിടുന്പോൾ 10461 വോട്ടുകളാണ് അൻവർ നേടിയത്.
പലയിടത്തും എൽഡിഎഫിനും യുഡിഎഫിനും കനത്ത ആഘാതം ഏൽപ്പിക്കുന്ന തരത്തിൽ അൻവർ വോട്ട് പിടിച്ചു. വോട്ടെണ്ണലിന്റെ ആദ്യഘട്ടത്തിൽ തന്നെ വഴിക്കടവ്, മൂത്തേടം പഞ്ചായത്തുകളിൽ യുഡിഎഫ് പ്രതീക്ഷിച്ച ഭൂരിപക്ഷം ആര്യാടൻ ഷൗക്കത്തിന് ലഭിച്ചില്ല. ഈ പഞ്ചായത്തുകളിൽ പി.വി അൻവർ വലിയ തോതിൽ വോട്ടുകൾ വാരിക്കൂട്ടിയെന്നാണ് വിലയിരുത്തൽ.