പിണറായിസം കുഴിച്ചുമൂടാന്‍ കോണ്‍ഗ്രസ് ഒരുമിച്ച് നിന്നാല്‍ മതി: കെ.മുരളീധരന്
Monday, June 23, 2025 1:46 PM IST
തിരുവനന്തപുരം: പാര്‍ട്ടിയും മുന്നണിയും ഒരുപോലെ പ്രവര്‍ത്തിച്ചാല്‍ തിളക്കമാര്‍ന്ന വിജയമുണ്ടാകും എന്നതിന്റെ തെളിവാണ് നിലമ്പൂരിലെ തെരഞ്ഞെടുപ്പ് ഫലമെന്ന് കോൺഗ്രസ് നേതാവ് കെ.മുരളീധരന്. പിണറായിസം കുഴിച്ചു മൂടാൻ കോൺഗ്രസ് ഒരുമിച്ചു നിന്നാൽ മതിയെന്നും മുരളീധരന് പ്രതികരിച്ചു.
ഇതുവരെയുള്ള ഉപതെരഞ്ഞെടുപ്പുകളിൽ യുഡിഎഫ് സീറ്റുകൾ നിലനിർത്തിയെങ്കിൽ ഇത്തവണ സീറ്റ് പിടിച്ചെടുത്തു. ആര്യാടൻ മുഹമ്മദ് തന്നെ ഇത്രയും ഭൂരിപക്ഷത്തിൽ വിജയിച്ചിട്ടില്ല. സ്വരാജിന്റെ സ്വന്തം നാടായ പോത്തുകല്ലിൽ തന്നെ വലിയ വിജയം നേടിയെന്നും മുരളീധരന് കൂട്ടിച്ചേർത്തു.