നോ​ര്‍​ത്താം​പ്റ്റ​ൺ: ഇ​ന്ത്യ​ൻ അ​ണ്ട​ര്‍ 19 ടീ​മി​നെ​തി​രാ​യ യൂ​ത്ത് ഏ​ക​ദി​ന​ത്തി​ല്‍ ഇം​ഗ്ല​ണ്ട് അ​ണ്ട​ർ 19 ടീ​മി​ന് ജ​യം. ഒ​രു വി​ക്ക​റ്റി​നാ​ണ് ഇം​ഗ്ല​ണ്ട് ജ​യി​ച്ച​ത്.

ഇ​ന്ത്യ ഉ​യ​ർ​ത്തി​യ 291 റ​ൺ​സ് വി​ജ​യ​ല​ക്ഷ്യം മൂ​ന്ന് പ​ന്ത് ബാ​ക്കി നി​ര്‍​ത്തി ഒ​മ്പ​ത് വി​ക്ക​റ്റ് ന​ഷ്ട​ത്തി​ല്‍ ഇം​ഗ്ല​ണ്ട് മ​റി​ക​ട​ന്നു. വെ​ടി​ക്കെ​ട്ട് സെ​ഞ്ചു​റി നേ​ടി​യ നാ​യ​ക​ൻ തോ​മ​സ് റ്യൂ​വി​ന്‍റെ​യും വാ​ല​റ്റ​ക്കാ​രു​ടെ​യും ബാ​റ്റിം​ഗ് മി​ക​വി​ലാ​ണ് ഇം​ഗ്ല​ണ്ട് വി​ജ​യ​ല​ക്ഷ്യം മ​റി​ക​ട​ന്ന​ത്. 131 റ​ൺ​സാ​ണ് തോ​മ​സ് റ്യു ​നേ​ടി​യ​ത്.

തോ​മ​സ് റ്യൂ​വി​ന് പു​റ​മെ ഇം​ഗ്ല​ണ്ട് മു​ന്‍ താ​രം ആ​ന്‍​ഡ്ര്യൂ ഫ്ലി​ന്‍റോ​ഫി​ന്‍റെ മ​ക​ന്‍ റോ​ക്കി ഫ്ലി​ന്‍റോ​ഫ് 39 റ​ണ്‍​സു​മാ​യി തി​ള​ങ്ങി. നാ​ല്‍​പ​താം ഓ​വ​റി​ല്‍ സ്കോ​ര്‍ 230ല്‍ ​നി​ല്‍​ക്കെ റ്യൂ ​പു​റ​ത്താ​യ​തോ​ടെ ഇം​ഗ്ല​ണ്ട് അ​ണ്ട​ര്‍ 254-8ലേ​ക്ക് വീ​ണെ​ങ്കി​ലും വാ​ല​റ്റ​ക്കാ​രാ​യ അ​ല​ക്സ് ഗ്രീ​നും(12) സെ​ബാ​സ്റ്റ്യ​ൻ മോ​ര്‍​ഗ​നും(20*) അ​ല​ക്സ് ഫ്ര​ഞ്ചും(3*)​ചേ​ര്‍​ന്ന് ഇം​ഗ്ല​ണ്ടി​നെ ല​ക്ഷ്യ​ത്തി​ലെ​ത്തി​ച്ചു.

ജ​യ​ത്തോ​ടെ അ​ഞ്ച് മ​ത്സ​ര പ​ര​മ്പ​ര​യി​ല്‍ ഇം​ഗ്ല​ണ്ട് 1-1ന് ​ഒ​പ്പ​മെ​ത്തി. സ്കോ​ര്‍ ഇ​ന്ത്യ അ​ണ്ട​ര്‍ 19, 49 ഓ​വ​റി​ല്‍ 290ന് ​ഓ​ള്‍ ഔ​ട്ട്, ഇം​ഗ്ല​ണ്ട് അ​ണ്ട​ര്‍ 19, 49.3 ഓ​വ​റി​ല്‍ 291-9.