എ​ട​ത്വ: ആ​ല​പ്പു​ഴ എ​ട​ത്വ പ​ച്ച-​ചെ​ക്കി​ടി​ക്കാ​ട് എ​ടി​എം ത​ക​ർ​ത്ത് മോ​ഷ​ണ ശ്ര​മം. ഫെ​ഡ​റ​ൽ ബാ​ങ്ക് പ​ച്ച ശാ​ഖ​യി​ലെ എ​ടി​എം ത​ക​ർ​ത്താ​ണ് മോ​ഷ​ണ ശ്ര​മം ന​ട​ന്ന​ത്. പ​ണം ന​ഷ്ട​പ്പെ​ട്ടി​ട്ടി​ല്ല.

ഇ​ന്ന് പു​ല​ർ​ച്ചെ ര​ണ്ടോ​ടെ ബാ​ങ്ക് ഹെ​ഡ് ഓ​ഫീ​സി​ൽ ല​ഭി​ച്ച സി​ഗ്ന​ലി​നെ തു​ട​ർ​ന്ന് അ​ധി​കൃ​ത​ർ പോ​ലീ​സു​മാ​യി ബ​ന്ധ​പ്പെ​ട്ടി​രു​ന്നു. പോ​ലീ​സ് സം​ഭ​വ സ്ഥ​ല​ത്ത് എ​ത്തി​യ​പ്പോ​ഴേ​ക്കും മോ​ഷ്ടാ​വ് ക​ട​ന്നി​രു​ന്നു. പോ​ലീ​സ് ബാ​ങ്ക് അ​ധി​കൃ​ത​രെ വി​ളി​ച്ചു​വ​രു​ത്തി​യ ശേ​ഷം സി​സി​ടി​വി ദൃ​ശ്യം പ​രി​ശോ​ധി​ച്ചു.

റെ​യി​ൻ​കോ​ട്ടു​കൊ​ണ്ട് ശ​രീ​രം പൂ​ർ​ണ​മാ​യി മ​റ​ച്ച വ്യ​ക്തി കൃ​ത്യം ന​ട​ത്തി​യ ശേ​ഷം റോ​ഡി​ന്‍റെ കു​റു​കെ ഇ​ട​വ​ഴി​യി​ലൂ​ടെ ന​ട​ന്നു​പോ​കു​ന്ന​താ​യി ശ്ര​ദ്ധ​യി​ൽ പെ​ട്ടി​ട്ടു​ണ്ട്.