സെബിന് ഇനിയും ജീവിക്കാൻ സുമനസുകൾ കനിയണം
Saturday, July 5, 2025 10:08 PM IST
നാലു വർഷത്തോളമായി കൊച്ചി കക്കാനാട് കുസുമഗിരിയിലെ പുഷ്പമംഗലം തോമസ് ജോസഫിന്റെ വീട്ടിലെ ചിരി മാഞ്ഞിട്ട്. സന്തോഷകരമായ ജീവിതം മുന്നോട്ട് പോകുന്നതിനിടയിലാണ് മകൻ സെബിൻ തോമസിന് കിഡ്നി തകരാറിലാണെന്ന് അറിയുന്നത്. 34-ാം വയസിൽ മകന് നേരിടേണ്ടി വന്ന ഈ രോഗാവസ്ഥ ആ കുടുംബത്തിന്റെ തന്നെ പ്രതീക്ഷകളെയാണ് ഇല്ലാതാക്കിയത്.
നാലു വർഷമായി സെബിൻ ഈ രോഗത്തോട് പൊരുതാൻ തുടങ്ങിയിട്ട്. കടം വാങ്ങിയും മറ്റുള്ളവരുടെ സഹായത്താലും മകന് ചികിത്സ ലഭ്യമാക്കിയെങ്കിലും എങ്ങനെ ഭാരിച്ച ഈ ചിലവുകൾ മുന്നോട്ട് കൊണ്ടുപോകുമെന്ന നിസഹായ അവസ്ഥയിലാണ് ഈ പിതാവ്.
എറണാകുളം മെഡിക്കൽ ട്രസ്റ്റ് ആശുപത്രിയിലാണ് സെബിന്റെ ചികിത്സ നടക്കുന്നത്. ആഴ്ചയിൽ മൂന്ന് പ്രാവശ്യം കീമോ ഡയാലിസിസ് നടക്കുന്നുണ്ട്. എന്നാൽ കിഡ്നി മാറ്റിവയ്ക്കാനാണ് ഡോക്ടർമാർ നിർദേശിച്ചിരിക്കുന്നത്. അടിയന്തര കിഡ്നി മാറ്റിവയ്ക്കൽ ശസ്ത്രക്രിയയിലൂടെ മാത്രമേ ഈ ചെറുപ്പക്കാരനെ നമ്മുക്ക് ജീവിതത്തിലേക്ക് തിരിച്ചുകൊണ്ടുവരാൻ കഴിയൂ.
സെബിനുമായി ചേരുന്ന കിഡ്നി ദാതാവിനെ ലഭ്യമായിട്ടുണ്ട്. എന്നാൽ ഈ കിഡ്നി മാറ്റിവയ്ക്കൽ ശസ്ത്രക്രിയയ്ക്കായി 30 ലക്ഷം രൂപയാണ് കുടുംബം വേണ്ടത്. താമസം പോലും വാടകയ്ക്കായ ഈ കുടുംബത്തിന് ഇത്രയും വലിയ തുക സ്വപ്നം പോലും കാണാൻ കഴിയില്ലെന്ന സ്ഥിതിയിലാണ്. അതിനാലാണ് കുടുംബം സുമനസുകൾക്ക് മുന്നിൽ കൈകൂപ്പുന്നത്.
ജീവിതത്തെ വളരെയേറെ പ്രതീക്ഷകളോടെ സമീപിച്ചിരുന്ന സെബിന് ഇനിയും ദീർഘകാലം ഭൂമിയിൽ തുടരാൻ നിങ്ങൾ ഓരോരുത്തരുടെയും സഹായം ഏറെ പ്രധാനമാണ്. കഴിയാവുന്ന ചെറിയ തുകയെങ്കിലും ഈ ചെറുപ്പക്കാരന്റെ ജീവനായി നമ്മുക്ക് വിനിയോഗിക്കാം.
സെബിനുള്ള സഹായം Deepika Charitable Turst നു South India Bank ന്റെ കോട്ടയം ശാഖയിലുള്ള അക്കൗണ്ടിലേക്ക് അയയ്ക്കാം.
അക്കൗണ്ട് നന്പർ: 00370730 00003036
IFSC Code: SIBL 0000037
ദീപിക ചാരിറ്റബിൾ ട്രസ്റ്റിന്റെ പേരിൽ പണം അയയ്ക്കുന്പോൾ ആ വിവരം [email protected] ലേക്ക് ഇമെയിൽ ആയോ (91) 93495 99068 ലേക്ക് എസ്എംഎസ് ആയോ അറിയിക്കണം. സംശയങ്ങൾക്ക് ബന്ധപ്പെടുക, ഫോൺ: (91) 93495 99068.
ചാരിറ്റി വിവരങ്ങൾക്ക്