ദേശീയപാതയിലെ ഡിവൈഡറിൽ ഇടിച്ച് ഓട്ടോറിക്ഷ മറിഞ്ഞ് മൂന്ന് പേർക്ക് പരിക്ക്
Sunday, July 6, 2025 1:01 AM IST
പാലക്കാട്: ദേശീയപാതയിലെ ഡിവൈഡറിൽ ഇടിച്ച് ഓട്ടോറിക്ഷ മറിഞ്ഞുണ്ടായ അപകടത്തിൽ മൂന്ന് പേർക്ക് പരിക്ക്.
പാലക്കാട്- കോഴിക്കോട് ദേശീയപാതയിൽ മണ്ണാർക്കാട് കുമരംപത്തൂരിലാണ് അപകടം. പരിക്കേറ്റവരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഇതിൽ ഒരാളുടെ നിലഗുരുതരമാണ്.