ഹെെ​ദ​രാ​ബാ​ദ്: തെ​ലു​ങ്കാ​ന​യി​ലെ പാ​സ​മൈ​ലാ​ര​ത്ത് മ​രു​ന്നു​നി​ർ​മാ​ണ ശാ​ല​യി​ലു​ണ്ടാ​യ സ്ഫോ​ട​ന​ത്തി​ൽ മ​രി​ച്ച​വ​രു​ടെ എ​ണ്ണം 40 ആ​യി. ക​ഴി​ഞ്ഞ തി​ങ്ക​ളാ​ഴ്ച​യു​ണ്ടാ​യ സ്ഫോ​ട​ന​ത്തി​ൽ പ​രി​ക്കേ​റ്റ് ചി​കി​ത്സ​യി​ലാ​യി​രു​ന്ന ഉ​ത്ത​ർ​പ്ര​ദേ​ശ് സ്വ​ദേ​ശി മ​ര​ണ​ത്തി​നു കീ​ഴ​ട​ങ്ങി​യ​തോ​ടെ​യാ​ണി​ത്.

ഇ​യാ​ൾ​ക്ക് എ​ഴു​പ​തു​ശ​ത​മാ​നം പൊ​ള്ള​ലേ​റ്റി​രു​ന്നു. ആ​ശു​പ​ത്രി​യി​ൽ ചി​കി​ത്സ​യി​ലി​രി​ക്കേ​യാ​ണു മ​ര​ണം. 19 പേ​ർ‌ ഇ​പ്പോ​ഴും ചി​കി​ത്സ​യി​ലാ​ണെ​ന്ന് സം​ഗ​റെ​ഡ്ഢി ജി​ല്ലാ ഭ​ര​ണ​കൂ​ടം അ​റി​യി​ച്ചു.

സ്ഫോ​ട​ന​ത്തെ​ത്തു​ട​ർ​ന്ന് കാ​ണാ​താ​യ ഒ​ന്പ​തു​പേ​ർ​ക്കാ​യി അ​ന്വേ​ഷ​ണം തു​ട​രു​ക​യാ​ണ്. കൊ​ല്ല​പ്പെ​ട്ട​വ​രെ തി​രി​ച്ച​റി​യു​ന്ന​തി​നും മൃ​ത​ദേ​ഹം ബ​ന്ധു​ക്ക​ൾ​ക്കു കൈ​മാ​റു​ന്ന​തി​നു​മു​ള്ള ന​ട​പ​ടി​ക​ൾ തു​ട​രു​ക​യാ​ണെ​ന്നും അ​ധി​കൃ​ത​ർ വ്യ​ക്ത​മാ​ക്കി.

സി​ഗാ​ച്ചി ഫാ​ര്‍​മ ക​മ്പ​നി​യി​ലെ റി​യാ​ക്ട​റി​ല്‍ ക​ഴി​ഞ്ഞ തി​ങ്ക​ളാ​ഴ്ച രാ​വി​ലെ ഒ​മ്പ​ത​ര​യോ​ടെ​യാ​ണ് സ്‌​ഫോ​ട​ന​മു​ണ്ടാ​യ​ത്. അ​പ​ക​ട​സ​മ​യ​ത്ത് ഫാ​ക്ട​റി​യി​ല്‍ 150 ജീ​വ​ന​ക്കാ​രു​ണ്ടാ​യി​രു​ന്നു.