നെയ്യാറില്‍ കെഎസ്ആര്‍ടിസി ബസുകള്‍ കൂട്ടിയിടിച്ച് അപകടം; 15 പേര്‍ക്ക് പരിക്ക്
Sunday, July 6, 2025 8:48 AM IST
തിരുവനന്തപുരം: നെയ്യാറില്‍ കെഎസ്ആര്‍ടിസി ബസുകള്‍ കൂട്ടിയിടിച്ചുണ്ടായ അപകടത്തില്‍ 15 പേര്‍ക്ക് പരിക്ക്. ഇവരെ ആശുപത്രിയിലേക്ക് മാറ്റി.
ഓര്‍ഡിനറി ബസിലെ ഡ്രൈവര്‍ ഇപ്പോഴും കുടുങ്ങികിടക്കുകയാണ്. ഫയര്‍ ഫോഴ്സ് അടക്കം സ്ഥലത്തെത്തി ഇയാളെ പുറത്തെടുക്കാനുള്ള ശ്രമം തുടരുകയാണ്.
രാവിലെ 7:50 ഓടെയാണ് അപകടം. നെയ്യാര്‍ ഡാമിന് സമീപത്തുവച്ച് കെഎസ്ആര്‍ടിസി ഫാസ്റ്റ് പാസഞ്ചറും ഓര്‍ഡിനറി ബസും കൂട്ടിയിടിക്കുകയായിരുന്നു.