തി​രു​വ​ന​ന്ത​പു​രം : ചൊ​വ്വാ​ഴ്ച സ്വ​കാ​ര്യ ബ​സ് പ​ണി​മു​ട​ക്ക് പ്ര​ഖ്യാ​പി​ച്ച​തി​നാ​ൽ കെ​എ​സ്ആ​ർ​ടി​സി അ​ധി​ക സ​ർ​വീ​സു​ക​ൾ ന​ട​ത്തും. യാ​ത്ര​ക്കാ​രു​ടെ തി​ര​ക്ക് ക​ണ​ക്കി​ലെ​ടു​ത്ത് സ​ർ​വീ​സു​ക​ൾ ക്ര​മീ​ക​രി​ക്ക​ണം.

ഇ​തു സം​ബ​ന്ധി​ച്ച് എ​ല്ലാ യൂ​ണി​റ്റ​ധി​കാ​രി​ക​ൾ​ക്കും ഓ​പ്പ​റേ​ഷ​ൻ എ​ക്സി​ക്യൂ​ട്ടീ​വ് ഡ​യ​റ​ക്‌​ട​ർ ജി.​പി.​പ്ര​ദീ​പ് കു​മാ​ർ നി​ർ​ദേ​ശം ന​ൽ​കി. ഓ​പ്പ​റേ​റ്റിം​ഗ് വി​ഭാ​ഗം ജീ​വ​ന​ക്കാ​ർ​ക്ക് അ​വ​ധി ന​ൽ​ക​രു​തെ​ന്നും ഓ​ഫീ​സ​ർ​മാ​ർ യൂ​ണി​റ്റു​ക​ളി​ലു​ണ്ടാ​ക​ണ​മെ​ന്നും നി​ർ​ദേ​ശ​മു​ണ്ട്.

നി​ല​വി​ൽ യൂ​ണി​റ്റു​ക​ളി​ൽ ല​ഭ്യ​മാ​ക്കി​യി​ട്ടു​ള്ള മു​ഴു​വ​ൻ ബ​സു​ക​ളും സ​ർ​വീ​സി​ന് യോ​ഗ്യ​മാ​ക്കി ഓ​പ്പ​റേ​റ്റ് ചെ​യ്യ​ണം. ആ​ശു​പ​ത്രി​ക​ൾ, എ​യ​ർ​പോ​ർ​ട്ടു​ക​ൾ, റെ​യി​ൽ​വേ സ്റ്റേ​ഷ​നു​ക​ൾ എ​ന്നി​വി​ട​ങ്ങ​ളി​ലേ​ക്ക് ആ​വ​ശ്യാ​നു​സ​ര​ണം സ​ർ​വീ​സു​ക​ൾ ന​ട​ത്ത​ണം.

യാ​ത്ര​ക്കാ​രു​ടെ തി​ര​ക്ക് അ​നു​സ​രി​ച്ച് അ​ഡീ​ഷ​ണ​ൽ ഷെ​ഡ്യൂ​ളു​ക​ളോ ട്രി​പ്പു​ക​ളോ ക്ര​മീ​ക​രി​ക്കാ​മെ​ന്നും ഓ​പ്പ​റേ​ഷ​ൻ എ​ക്സി​ക്യൂ​ട്ടീ​വ് ഡ​യ​റ​ക്‌​ട​ർ പ​റ​ഞ്ഞു.