വടംകെട്ടിയിറങ്ങി രക്ഷാപ്രവർത്തകർ, പാറക്കഷണങ്ങൾ നീക്കി തിരച്ചിൽ
Tuesday, July 8, 2025 10:13 AM IST
പത്തനംതിട്ട: കോന്നി പയ്യനാമണ്ണിൽ പാറമടയിൽ ഹിറ്റാച്ചിക്ക് മുകളിലേക്ക് പാറയിടിഞ്ഞു വീണുണ്ടായ അപകടത്തിൽ രക്ഷാപ്രവർത്തനം പുരോഗമിക്കുന്നു. ദൗത്യസംഘാംഗങ്ങളായ രണ്ടുപേർ വടംകെട്ടി താഴേക്കിറങ്ങി പാറക്കഷണങ്ങൾ നീക്കുകയാണ്.
അതേസമയം, അപകടത്തിനു പിന്നാലെ ഇപ്പോഴും പാറയിടിയുന്നതിനാൽ ദൗത്യം ദുഷ്കരമാണ്. നിലവിലെ സംവിധാനം കൊണ്ട് കഴിയില്ലെന്നും. വലിയ ക്രെയിനും മറ്റൊരു മണ്ണുമാന്തി യന്ത്രവും എത്തിച്ചാലേ കൂടുതൽ ഫലപ്രദമായി തിരച്ചിൽ നടത്താനാകൂ എന്നും രക്ഷാപ്രവർത്തകർ വ്യക്തമാക്കി.